36.6 C
Iritty, IN
May 3, 2024
  • Home
  • Uncategorized
  • ലോക് സഭാ തെരഞ്ഞെടുപ്പ്; ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ
Uncategorized

ലോക് സഭാ തെരഞ്ഞെടുപ്പ്; ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ ആദ്യ ഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ. വൈകുന്നേരം അഞ്ചുമണി വരെ 59.7 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒന്നാം ഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ് ആണ് നടന്നത്. ബംഗാളിൽ 77.57 ശതമാനവും ത്രിപുരയിൽ 76.10 ശതമാനവും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് ബിഹാറിൽ(43.32%) ആണ്. തമിഴ്‌നാട്ടിൽ 62.08 ശതമാനം പോളിങ് രേഖപ്പെടുത്തി.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. 21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതിയത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്.

രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്‌വാൾ, സർബാനന്ദ സോനോവാൾ തുടങ്ങിയവർ ഒന്നാം ഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ.

Related posts

പേരാവൂരില്‍ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്ത ആറ് സ്ഥാപനങ്ങള്‍ക്ക് പിഴ

Aswathi Kottiyoor

പുഴയില്‍ കാണാതായാളുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

മോന്‍സന്‍ കേസ്; കെ സുധാകരനെതിരായ സിപിഎം ആരോപണം, ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി

Aswathi Kottiyoor
WordPress Image Lightbox