31.2 C
Iritty, IN
May 18, 2024
  • Home
  • Uncategorized
  • പിവിആറും മലയാള സിനിമ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പൂര്‍ണ്ണമായും പരിഹരിച്ചു
Uncategorized

പിവിആറും മലയാള സിനിമ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പൂര്‍ണ്ണമായും പരിഹരിച്ചു

കൊച്ചി: പിവിആറും മലയാള സിനിമ നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടു. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആര്‍ സ്ക്രീനുകളിലും മലയാള ചിത്രം പ്രദര്‍ശനം വീണ്ടും ആരംഭിക്കും. ഓണ്‍ലൈനിലൂടെ നടത്തിയ ചര്‍ച്ചയിലൂടെയാണ് തര്‍ക്കം പരിഹരിച്ചത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചത്.

ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാൻ ഇതോടെ തീരുമാനമായിട്ടുണ്ട്. നേരത്തെ വിപിആര്‍ ഇന്ത്യ മുഴുവന്‍ മലയാള ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന ഏപ്രില്‍ 11ലെ തീരുമാനം മാറ്റിയിരുന്നു. അന്ന് കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആര്‍ സ്ക്രീനുകളിലും പടം പ്രദര്‍ശിപ്പിക്കുന്ന കാര്യം തീരുമാനം ആയില്ലായിരുന്നു. അതിലാണ് ഇപ്പോള്‍ വ്യക്തത വരുത്തിയത്.

ഏപ്രിൽ 11നാണ് ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് പിവിആർ ബഹിഷ്കരിച്ചിരുന്നു. 11-ന് പുറത്തിറങ്ങിയ മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ ഇല്ലായിരുന്നു. എന്നാല്‍ പിന്നീട് കൂട്ടായ തീരുമാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്.

കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്. തെക്കേയിന്ത്യയിൽ മാത്രം നൂറിടങ്ങളിലായി 572 സ്ക്രീനുകളാണ് പി.വി.ആറിന് ഇന്ത്യയില്‍ മൊത്തം ഉള്ളത്.

Related posts

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ പരാതി; സമ്മാന കൂപ്പണിന്റെ പേരിൽ പഴി കേട്ടെന്ന് കുടുംബാംഗങ്ങൾ

Aswathi Kottiyoor

ഡോ. വന്ദനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് 2ന് മുട്ടുചിറയിലെ വീട്ടുവളപ്പിൽ

Aswathi Kottiyoor

‘കള്ള വാഗ്ദാനങ്ങൾ നൽകിയുള്ള ബജറ്റ് പ്രസംഗം ജനങ്ങളെ പറ്റിക്കാനുള്ള വ്യാജരേഖ’: രമേശ് ചെന്നിത്തല

Aswathi Kottiyoor
WordPress Image Lightbox