27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പൊന്മുടിയിലും വനം കൊള്ള; 250ലധികം മരങ്ങൾ മുറിച്ചു മാറ്റി; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു
Uncategorized

പൊന്മുടിയിലും വനം കൊള്ള; 250ലധികം മരങ്ങൾ മുറിച്ചു മാറ്റി; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

പൊന്മുടിയിൽ വനമേഖലയിൽ അനധികൃതമായി മരം മുറിച്ചുമാറ്റിയതായി പരാതി. 250ലധികം ചെറുമരങ്ങൾ മുറിച്ചു മാറ്റി. ട്രാക്റ്ററിൽ മരം കടത്തുന്നത് കണ്ട ഫോറസ്റ്റ് ഗാർഡാണ് പരാതി നൽകിയത്. മുറിച്ചു കടത്തിയവയിൽ സംരക്ഷിത മരങ്ങളും ഉണ്ട്. ഫോറസ്റ്റ് ഗാർഡന്റെ പരാതിയിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

വനസംരക്ഷണ സമിതി അംഗവും എസ്റ്റേറ്റിലെ രണ്ടു തൊഴിലാളികളും ചേർന്നാണ് മരം മുറിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനെന്ന വ്യാജേനെയാണ് മരം മുറിച്ചതെന്ന് വാർഡൻ റ്റി.സെൽവരാജ് 24 നോട് പറഞ്ഞു. കാടിന് ഉള്ളിലേക്ക് കടന്നും മരം മുറിച്ചതായി സംശയം ഉണ്ടെന്നും സെൽവരാജ് പറഞ്ഞു. നാലാം വളവിന് മുകളിൽ നിന്നാണ് മരം മുറിച്ചത്.

സംഭവത്തിൽ രണ്ടു പേർക്കെതിരെ കേസ് എടുക്കാൻ വനം വകുപ്പിന്റെ നീക്കം. കഴിഞ്ഞ 13നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. മുറിച്ചു കടത്തിയ മരങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. ഇതിന് ശേഷമായിരിക്കും വനം വകുപ്പ് നടപടികളിലേക്ക് കടക്കുക.

Related posts

ആധാർ പുതുക്കൽ: ഇമെയിൽ / വാട്സാപ് സന്ദേശം സൂക്ഷിക്കുക

Aswathi Kottiyoor

രാഹുലിന് കേസുകളുടെ ഒഴിയാബാധ; വിജ്ഞാപനം ഇറങ്ങിയാലും ഇല്ലെങ്കിലും നാളെ പാർലമെന്റിൽ?

Aswathi Kottiyoor

സംസ്ഥാനത്തെ ട്രെയിനുകളിലെ സുരക്ഷയില്‍ നിസംഗത തുടര്‍ന്ന് അധികൃതര്‍; മിക്ക ട്രെയിനുകളിലും സുരക്ഷ ഉദ്യോഗസ്ഥരില്ല

Aswathi Kottiyoor
WordPress Image Lightbox