23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം
Uncategorized

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്: തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ചാണ് തീരുമാനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ചു മണിക്കൂര്‍ അടച്ചിടുമെന്നാണ് അറിയിപ്പ്. ഞായറാഴ്ച ( ഏപ്രിൽ – 21) വൈകിട്ട് നാല് മണി മുതൽ രാത്രി 9 വരെയാണ് അടച്ചിടുകയെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. തടസങ്ങളേതുമില്ലാതെ പൈങ്കുനി ആറാട്ട് ഉത്സവം നടത്തുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് എയ‍ര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ സമയത്ത് തിരുവനന്തപുരത്ത് എത്തേണ്ടതും, തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമം മാറ്റിയിട്ടുണ്ട്. ഈ വിവരങ്ങൾ അതത് വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി.

Related posts

മദ്യം കഴിക്കാത്തവരും ഊതുമ്പോള്‍ ബീപ് ശബ്ദം; കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസർ പരിശോധന പാളി

Aswathi Kottiyoor

കെഎഎല്ലിൽനിന്ന് ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടർ: മന്ത്രി പി രാജീവ്

Aswathi Kottiyoor

നവകേരള സദസിനായി സ്‌കൂള്‍ മതില്‍ പൊളിച്ചുമാറ്റി; 10 ദിവസം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിച്ചില്ലെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox