24.2 C
Iritty, IN
July 25, 2024
  • Home
  • Uncategorized
  • മദ്യം കഴിക്കാത്തവരും ഊതുമ്പോള്‍ ബീപ് ശബ്ദം; കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസർ പരിശോധന പാളി
Uncategorized

മദ്യം കഴിക്കാത്തവരും ഊതുമ്പോള്‍ ബീപ് ശബ്ദം; കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസർ പരിശോധന പാളി

കൊച്ചി: എറണാകുളം കോതമംഗലം കെഎസ്‍ആര്‍ടിസി ഡിപ്പോയിൽ ഇന്ന് രാവിലെ നടത്തിയ ബ്രത്ത് അനലൈസർ പരിശോധന പാളി. രാവിലെ ഡിപ്പോയിലെത്തിയ ഉദ്യോഗസ്ഥർ അമ്പതിലധികം പേരെയാണ് പരിശോധിച്ചത്. മദ്യം തീരെ ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തുകയും തുടർന്ന് ജീവനക്കാർ പരിശോധനയെ എതിർക്കുകയും ചെയ്തു. തുടർന്ന് ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റത്തില്‍ ഏർപ്പെട്ടു. പിന്നീട് ബ്രത്ത് അനലൈസർ മെഷീൻ കേടാണെന്ന് മനസിലാക്കി ഉദ്യോഗസ്ഥർ പരിശോധന അവസാനിപ്പിച്ചു.

Related posts

കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വിതച്ചു

Aswathi Kottiyoor

ദേവദാസിന് ചോറുരുള നല്‍കി ഉദ്ഘാടനം; ഗുരുവായൂര്‍ ആനക്കോട്ടയിലെ കരിവീരന്‍മാര്‍ക്ക് ഇനി ഒരു മാസം സുഖചികിത്സ

Aswathi Kottiyoor

സംസ്ഥാനത്തെ 128 സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിര്‍മിക്കാൻ 146 കോടി രൂപയുടെ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox