23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ 20 പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പ്രതികളുണ്ടായേക്കുമെന്ന് സൂചന
Uncategorized

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ 20 പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പ്രതികളുണ്ടായേക്കുമെന്ന് സൂചന

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിലവിലെ 20 പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് സൂചന. കേസിലെ സിബിഐ എഫ്‌ഐആറിലാണ് ഇത് സംബന്ധിച്ച സൂചനയുള്ളത്. ഡല്‍ഹി SC 2 പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിബിഐ ഇന്‍സ്‌പെക്ടര്‍ സത്യപാല്‍ യാദവാണ് അന്വേഷണ സംഘത്തിന്റെ തലവന്‍.കോളജിലെ ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന സിബിഐ സംഘം പൂര്‍ത്തിയാക്കി. ഇന്നലെ ഉച്ചയോടെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ പൂക്കോട് കോളേജിലെത്തിയത്. സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ മുറികളും മരിച്ച നിലയില്‍ കണ്ടെത്തിയ ഡോര്‍മെറ്ററിയിലെ കുളിമുറിയും അടക്കം സംഘം പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള നാല് പേര്‍ക്ക് പുറമെ കൂടുതല്‍ മലയാളികളായ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം തന്നെ അന്വേഷണസംഘത്തിന്റെ ഭാഗമാകും. നാളെയാണ് സിദ്ധാര്‍ത്ഥന്റെ ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താനായി വയനാട്ടിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Related posts

മുഖ്യമന്ത്രി ഇന്നും നാളെയും ജില്ലയിൽ ;

Aswathi Kottiyoor

പുതുവർഷം ആഘോഷിക്കാൻ വർക്കലയിലെത്തിയ യുവതികൾക്കെതിരെ ലൈംഗിക അതിക്രമം, 26കാരന്‍ അറസ്റ്റിൽ

Aswathi Kottiyoor

നവകേരള സദസിൽ പങ്കെടുത്തില്ല; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox