23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് പരാതി
Uncategorized

കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിക്കായി ബൂത്ത് ലെവൽ ഓഫീസർ പ്രചാരണത്തിന് ഇറങ്ങിയെന്ന് യു.ഡി.എഫിന്റെ പരാതി.കോഴിക്കോട് സൗത്ത് നാലാം ബൂത്ത് ബി.എൽ.ഒ ലത മോഹനനെതിരെയാണ് കലക്ടർക്ക് പരാതി നൽകിയത്.

എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന് വേണ്ടി പ്രവർത്തിച്ചെന്ന് കാണിച്ച് യു.ഡി.എഫ് പരാതി നൽകി. ബൂത്ത് ലെവൽ ഓഫീസർമാർ രാഷ്ട്രീയ പരിപാടികളുമായി ബന്ധപ്പെടുകയോ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെയോ ഭാഗമാകാനോ പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചുകൊണ്ടാണ് ലത വീടുകൾ കയറി വോട്ട് ചോദിച്ചെന്നാണ് യു.ഡി.എഫിന്റെ പരാതി.

വോട്ട് ചോദിക്കുന്നതിൻ്റെ വീഡിയോയും ഉൾപ്പടെയാണ് പരാതി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ബി.എൽ.എ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts

സോളാർ പീഡനക്കേസ്; പരാതിക്കാരി നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, കെ സി വേണുഗോപാലിന് നോട്ടീസ്

Aswathi Kottiyoor

കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

Aswathi Kottiyoor

കേളകം അടക്കാത്തോട് റോഡ് പ്രവർത്തി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധമറിയിച്ചു.

Aswathi Kottiyoor
WordPress Image Lightbox