30.4 C
Iritty, IN
June 16, 2024
  • Home
  • Uncategorized
  • കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം
Uncategorized

കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി നടത്തി സ‍ര്‍ക്കാര്‍ വിവിധ ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലംമാറ്റി. എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍.

മറ്റു നിയമനങ്ങൾ –

വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി മാറ്റി നിയമിച്ചു.
തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായി മാറ്റി നിയമിച്ചു.
ആലപ്പുഴ കളക്ടര്‍ വി.ആ‍ര്‍.കെ. കൃഷ്ണ തേജയെ തൃശ്ശൂര്‍ കളക്ടറായി നിയമിച്ചു
ഐടി മിഷൻ ഡയറക്ടര്‍ സ്നേഹിൽ കുമാര്‍ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി
ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷൻ ഡയറക്ടറുടെ അധിക ചുമതല
അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നൽകി
ധനവകുപ്പിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ – ഹെൽത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി.

Related posts

പ്രതി ഉത്തരേന്ത്യക്കാരൻ ഷാറുഖ് സെയ്ഫി; കോഴിക്കോട്ട് എത്തിയത് കെട്ടിടനിർമാണത്തിന്

Aswathi Kottiyoor

സിപിഎമ്മിന്‍റെ വോട്ടും നേടി മുസ്ലിംലീഗിലെ ഡോക്ടർ കെ ഹനീഷ; ഇനി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ

Aswathi Kottiyoor

അടിച്ച് പൂസാകാന്‍ ഇനി ‘ഒറ്റക്കൊമ്പന്‍’; ബ്രിട്ടന്‍ വഴി ലോകം കീഴടക്കാന്‍ മലയാളിയുടെ വാറ്റ്

Aswathi Kottiyoor
WordPress Image Lightbox