23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആടിനെ രക്ഷിക്കാൻ ആദ്യം ഇറങ്ങിയ ഉടമ പെട്ടു, രക്ഷിക്കാൻ ഇറങ്ങി സഹായിയും; ഒടുവിൽ മൂ‍വര്‍ക്കും രക്ഷ ഫയ‍ര്‍ഫോഴ്സ്
Uncategorized

ആടിനെ രക്ഷിക്കാൻ ആദ്യം ഇറങ്ങിയ ഉടമ പെട്ടു, രക്ഷിക്കാൻ ഇറങ്ങി സഹായിയും; ഒടുവിൽ മൂ‍വര്‍ക്കും രക്ഷ ഫയ‍ര്‍ഫോഴ്സ്

ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു. ഫയ‍ര്‍ഫോഴ്സ് എത്തിയാണ് ഇവരെ കിണറ്റിൽ കയറ്റിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ പോഞ്ഞാശ്ശേരി മിനിക്കവലയ്ക്ക് സമീപം ഇലഞ്ഞിക്കാട് അഹമ്മദിന്റെ വീട്ടിലായിരുന്നു സംഭവം.

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനാണ് അഹമ്മദ് ഇറങ്ങിയത്.എന്നാൽ ആടിനെ രക്ഷിച്ച് കരകയറാൻ ഇദ്ദേഹത്തിന് സാധിക്കാതെ വന്നതോടെ സഹായി അജിയും കിണറിൽ ഇറങ്ങി. എന്നാൽ അജിക്കും തിരികെ കയറാൻ പറ്റാതെ വന്നതോടെ കാര്യങ്ങൾ കുഴഞ്ഞു. തുട‍ര്‍ന്നാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.

അധികം വൈകാതെ പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എൻഎച്ച് ഹസൈനാരുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുകയായിരുന്നു. കുടുങ്ങിക്കിടന്ന അഹമ്മദിനെയും അജിയെയും കരകയറ്റിയ ഫയ‍ര്‍ഫോഴ്സ് കിണറ്റിൽ വീണ ആടിനെയും രക്ഷപ്പെടുത്തി.

Related posts

വിജയ് ഹസാരെ: അഖിൽ സ്കറിയയും ബൗളർമാരും തുണച്ചു; ത്രിപുരയെ തകർത്തെറിഞ്ഞ് കേരളത്തിന് മൂന്നാം ജയം

Aswathi Kottiyoor

യാത്രക്കാർ ആവശ്യപ്പെട്ടു, കേൾക്കാതിരിക്കാനാവില്ലെന്ന് ഇന്ത്യൻ റെയിൽവേ! ഓൺലൈൻ ബുക്കിംഗിൽ വരുന്നത് വമ്പൻ മാറ്റം

‘ഒരാഴ്ചയോളം കഫേയിൽ എത്തി, ഐഇഡി എത്തിക്കാൻ ഏൽപ്പിച്ചത് മുസ്സമലിനെ’; രാമേശ്വരം കഫേ സ്ഫോടന കേസിൽ എൻഐഎ

Aswathi Kottiyoor
WordPress Image Lightbox