23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി; ബന്ധുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
Uncategorized

രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി; ബന്ധുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊല നടത്തിയത് ക്രൂരമായെന്ന് വെളിവാക്കുന്ന ടെലിഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പ്രതി മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭര്‍ത്താവ് അന്‍സാറും അയല്‍വാസിയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫായിസിന്റെ അമ്മയുടെ മടിയില്‍ കുട്ടി ഇരിക്കുമ്പോളാണ് ആക്രമണം ഉണ്ടായത്. അമ്മയുടെ മടിയില്‍ ഇരുന്ന കുട്ടിയെ ഫായിസ് തൊഴിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷി കൂടിയായ അന്‍സാര്‍ ഫോണിലൂടെ അയല്‍വാസിയോട് പറഞ്ഞു.

ചവിട്ടേറ്റ കുട്ടി തെറിച്ചു പോയ് ചുമരില്‍ ഇടിച്ചു വീണു. നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നു. ഈ കാര്യങ്ങള്‍ ഫായിസിന്റെ അമ്മ്ക്കും അറിയാം. കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും തടയാന്‍ ഫായിസ് ശ്രമിച്ചിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിനു ഫായിസ് കയര്‍ത്തിരുന്നതായും അന്‍സാര്‍ ഫോണിലൂടെ പറയുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസുകാരി ഫാത്തിമ നസ്റിനെ പിതാവ് മുഹമ്മദ് ഫായിസ് (24) മര്‍ദ്ദിച്ചും തൊഴിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ബോധമില്ലാത്ത അവസ്ഥയിലാണ് ഫായിസ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. എന്നാല്‍, മകളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് മാതാവും ബന്ധുക്കളും രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ഒളിവില്‍ പോയ പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗററ്റ് കൊണ്ട് കുത്തിയ പാടുകള്‍ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. പുറത്തുവന്ന ഫോണ്‍ സംഭാഷണത്തെ സംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

Related posts

കുറ്റക്കാരെ ഉടൻ കണ്ടെത്തണം വെൽഫെയർ പാർട്ടി.

Aswathi Kottiyoor

കടലാക്രമണം; തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിക്കാൻ തീരുമാനം

Aswathi Kottiyoor

കിരണ്‍ റിജിജുവിനെ നിയമമന്ത്രിസ്ഥാനത്തുനിന്ന് മാറ്റി; പകരം അര്‍ജുന്‍ റാം മേഖ്‌വാള്‍.

Aswathi Kottiyoor
WordPress Image Lightbox