27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ വാഹന പാർക്കിങ് ഇല്ല
Uncategorized

കണ്ണൂർ വിമാനത്താവളത്തിൽ ഇനി സൗജന്യ വാഹന പാർക്കിങ് ഇല്ല

മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇനി സൗജന്യ വാഹന പാർക്കിങ് ഇല്ല. പുതിയ പരിഷ്‌കരണം ഇന്ന് അർധ രാത്രി മുതൽ നിലവിൽ വരും. 2025 മാർച്ച് 31 വരെയാണ് ബാധകം. വാഹനങ്ങൾ ടോൾ ബൂത്ത് കടന്ന് അകത്തേക്ക് പ്രവേശിച്ചതിന് ശേഷമുള്ള 15 മിനിറ്റ് സൗജന്യ പാർക്കിങ് ഒഴിവാക്കി.

ഇരുചക്രവാഹനങ്ങൾ രണ്ട് മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് 15 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപ വീതം ഈടാക്കും. ഓട്ടോറിക്ഷകൾ ആദ്യ രണ്ട് മണിക്കൂർ പാർക്ക് ചെയ്യുന്നതിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 10 രൂപയാണ് അധിക ചാർജ്. കാർ, ജീപ്പ് തുടങ്ങിയവക്ക് ആദ്യ രണ്ട് മണിക്കൂറിന് 50 രൂപയും ശേഷം ഓരോ മണിക്കൂറും 20 രൂപ വീതം അടക്കണം. ടെംപോ, മിനി ബസ് എന്നിവക്ക് ആദ്യ രണ്ട് മണിക്കൂറിൽ 100 രൂപയും തുടർന്ന് ഓരോ മണിക്കൂറിലും 20 രൂപയുമാണ് കൂടുതൽ ഈടാക്കുന്നത്. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂർ വരെ 120 രൂപയും പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം അടക്കണം.

Related posts

റോഡരികിൽ കഞ്ചാവ് ഉപേക്ഷിച്ച സംഭവം: പ്രതികളിലൊരാൾ പോലീസ് കസ്‌റ്റഡിയിൽ

Aswathi Kottiyoor

ചിതയൊടുങ്ങും മുന്നേ ‘സ്വർണം’ കണ്ടു, ആരും കാണാതെ അമ്മയും മകനും ചാരം വാരി, പക്ഷേ ശ്മശാന ജീവനക്കാർ പൊക്കി

Aswathi Kottiyoor

പൊലീസ് വീട്ടില്‍ ഹാജരാക്കുന്നതിനിടെ വനിതാ മജിസ്ട്രേറ്റിനെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ച് 15കാരന്‍

Aswathi Kottiyoor
WordPress Image Lightbox