23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സൈബർ തട്ടിപ്പിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ഹ്രസ്വചിത്രവുമായി കേരള പോലീസ്
Uncategorized

സൈബർ തട്ടിപ്പിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ഹ്രസ്വചിത്രവുമായി കേരള പോലീസ്

തിരുവനന്തപുരം: സൈബർ തട്ടിപ്പിനെതിരായ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ എന്നും തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും നടി ഭാവന ബോധവൽക്കരണ വീഡിയോയിൽ പറയുന്നു.

ബാങ്കിന്‍റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് പറഞ്ഞ് വിളി. തുടർന്ന് പറഞ്ഞത് ബാങ്കിങ് വെരിഫിക്കേഷന് വേണ്ടിയാണെന്ന്. പേരും മേൽവിലാസവും അക്കൌണ്ട് നമ്പറുമെല്ലാം ഇങ്ങോട്ട് പറഞ്ഞ് വിശ്വാസം നേടിയ ശേഷം അവസാനം ചോദിച്ചത് ഒടിപി. ഒടിപി ചോദിച്ച് വിളിച്ച തട്ടിപ്പുകാരന് 1930 എന്ന നമ്പർ നൽകിയ ശേഷം ‘ഇത് കേരള പൊലീസിന്‍റെ സൈബർ ഹെൽപ്‍ലൈൻ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും’ എന്ന് പറയുന്നതാണ് ബോധവൽക്കരണ വീഡിയോയിലുള്ളത്.

ഒരിക്കലും ബാങ്കിങ് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കുവയ്ക്കരുതെന്നും സോഷ്യൽ മീഡിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കരുതെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു. നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളിൽ വിശ്വസിക്കരുത്. തട്ടിപ്പ് സംബന്ധിച്ച പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും കേരള പൊലീസ് അറിയിച്ചു.

Related posts

കേളകം പൊന്നിരിക്കാംപാലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

അടുത്ത അധ്യയന വർഷം പാഠപുസ്തകങ്ങളിൽ മാലിന്യ നിർമ്മാർജ്ജനം ഉൾപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി –

Aswathi Kottiyoor

ഗ്യാസ് സിലിണ്ടറിന്റെ വാഷർ തെന്നിമാറി, തീ പടർന്ന് പിടിച്ചു, വീട് കത്തിയമ‍ര്‍ന്നു, രണ്ട് പേര്‍ക്ക് പൊളളലേറ്റു

Aswathi Kottiyoor
WordPress Image Lightbox