24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • മഴ സാധ്യത ഇന്ന് 9 ജില്ലകളിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏപ്രിൽ 3 വരെയുള്ള അറിയിപ്പ് ഇങ്ങനെ…
Uncategorized

മഴ സാധ്യത ഇന്ന് 9 ജില്ലകളിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏപ്രിൽ 3 വരെയുള്ള അറിയിപ്പ് ഇങ്ങനെ…

മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ കേരളത്തിലെ വിവിധ ജില്ലകളിലെ മഴ സാധ്യതാ അറിയിപ്പെത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പനുസരിച്ച് ഇന്ന് 9 ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം മാർച്ച് 31ന് ഒരു ജില്ലയിൽ മാത്രമാണ് മഴ അറിയിപ്പുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ പെയ്യാൻ സാധ്യതയുള്ളത്. നാളെ എറണാകുളത്ത് മഴ പെയ്യാൻ സാധ്യതയുണ്ട്. ഏപ്രിൽ ഒന്നിന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രിൽ രണ്ടിന് ഏഴ് ജില്ലകളിൽ മഴ പെയ്യാനിടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴ് ജില്ലകളിൽ മഴ പെയ്തേക്കും.

അതേസമയം ഏപ്രിൽ മൂന്നിന് 9 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളാണ് മഴ സാധ്യതയുള്ളത്. നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Related posts

നക്സൽ ബാരി പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഭാസുരേന്ദ്ര ബാബു; ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം എക്കാലവും ഉറച്ചു നിന്ന മാധ്യമപ്രവർത്തകൻ

Aswathi Kottiyoor

തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ, ആദ്യ റൌണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

Aswathi Kottiyoor

നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു

Aswathi Kottiyoor
WordPress Image Lightbox