23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • മാർച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി; തീരുമാനം റേഷൻ വിതരണം മുടങ്ങിയതോടെ
Uncategorized

മാർച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി; തീരുമാനം റേഷൻ വിതരണം മുടങ്ങിയതോടെ

സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാർച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രിൽ 6 വരേക്കാണ് തീയതി നീട്ടിനൽകിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്.

രാവിലെ പത്ത് മണി മുതൽ റേഷൻ കടകളിലെത്തിയ ആളുകൾ അരി വാങ്ങാൻ കഴിയാതെ മടങ്ങിപ്പോയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റേഷൻ കടകളിൽ അരി എത്തിയത്. വ്യാഴും വെള്ളിയും അവധി ആരുന്നു. ഇന്ന് ആളുകൾ കൂട്ടത്തോടെ എത്തിയതാണ് സെർവർ തകരാറിലാകാൻ കാരണം.

സാങ്കേതിക തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നാണാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം. റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെർവർ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാനുള്ള തീരുമാനം നേരത്തെ വന്നതാണ്. നിലവിലുള്ള സർവറിന് പുറമെ അധിക സർവർ സജ്ജീകരിക്കാനാണ് ഭക്ഷ്യവകുപ്പ് ഒരുങ്ങുന്നത്.

Related posts

അട്ടപ്പാടി ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി

Aswathi Kottiyoor

കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽനിന്ന് വിലക്കാൻ യു.എസ്. വാഷിങ്ടൺ: അമേരിക്കയിൽ 13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽനിന്ന് വിലക്കാനുള്ള ബിൽ സെനറ്റിൽ അവതരിപ്പിച്ചു.

Aswathi Kottiyoor

മേയർ-ഡ്രൈവർ തർക്കം: എംഎൽഎ ബസിൽ കയറിയെന്ന് സാക്ഷി മൊഴി, ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox