23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം,കൃഷി നശിപ്പിച്ച് പടയപ്പയും ചക്കകൊമ്പനും
Uncategorized

ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം,കൃഷി നശിപ്പിച്ച് പടയപ്പയും ചക്കകൊമ്പനും

തൊടുപുഴ: ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം. ദേവികുളം എസ്റ്റേറ്റ് ഫാക്ട‌റി ഡിവിഷനിൽ വീണ്ടും പടയപ്പ ഇറങ്ങി. പുലർച്ചയോടെയാണ് ആന കൃഷിത്തോട്ടത്തിൽ എത്തിയത്. ജനവാസ മേഖലയിൽ തുടരുന്ന ആന കൃഷികൾ നശിപ്പിക്കുകയാണ്. ആർ.ആർ.ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.

അതേ സമയം ഇടുക്കി ചിന്നക്കനാലിലും കാട്ടാന ആക്രമണമുണ്ടായി. സിങ്കുകണ്ടം സെൻറ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകർത്തു. ഏലം കൃഷിയും നശിപ്പിച്ചു. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസവും ആന വൻ നാശനഷ്ടം വരുത്തിയിരുന്നു.

Related posts

ബൈക്ക് മരത്തിലിടിച്ചു അപകടം; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന് ദാരുണാന്ത്യം

Aswathi Kottiyoor

ഓടുന്ന ബസ്സില്‍ പ്രസവം; പ്രസവമെടുത്ത ഡോക്ടര്‍മാര്‍ക്കും നെഴ്‌സുമാര്‍ക്കും മന്ത്രിയുടെ സമ്മാനം

Aswathi Kottiyoor

ഏതോ എംഎൽഎയെ നാട്ടുകാർ വഴക്കിട്ട് ഓടിക്കുന്നത് താനെന്ന തരത്തിൽ പ്രചരിപ്പിക്കുന്നു; എഎം ആരിഫ്

Aswathi Kottiyoor
WordPress Image Lightbox