• Home
  • Uncategorized
  • ബൈക്ക് മരത്തിലിടിച്ചു അപകടം; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന് ദാരുണാന്ത്യം
Uncategorized

ബൈക്ക് മരത്തിലിടിച്ചു അപകടം; യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന് ദാരുണാന്ത്യം

ആലപ്പുഴ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി കെഎസ് ഹരികൃഷ്ണന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ ബൈക്കപകടത്തിൽ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശിയാണ് കെഎസ് ഉണ്ണികൃഷ്ണൻ. 29 വയസ്സായിരുന്നു. ഇന്നലെയാണ് രാത്രിയാണ് അപകടമുണ്ടായത്.

ഞായറാഴ്ച്ച രാത്രി 11മണിയോടെ പള്ളിപ്പാട് വലിയവീട്ടിൽ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അപകടം. ബൈക്ക് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടമുണ്ടായത്. ഉണ്ണിക്കൃഷ്ണൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിൽ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണൻ നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്. സോമശേഖരൻ പിള്ള- ഗീതാ ദമ്പതികളുടെ മകനാണ് ഉണ്ണിക്കൃഷ്ണൻ. ഭാര്യ ഐശ്വര്യ. മകൾ ശ്രീനിക. സംസ്കാരം ഉച്ചക്ക് ശേഷം 3മണിക്ക് ഹരിപ്പാട് പള്ളിപ്പാട് വീട്ടു വളപ്പിൽ നടക്കും.

Related posts

പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു.

Aswathi Kottiyoor

ജീപ്പ് മറിഞ്ഞ് അപകടം; പത്ത് വയസുകാരി മരിച്ചു

Aswathi Kottiyoor

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox