23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വയനാട് സുഗന്ധഗിരി മരംമുറി; പ്രതികള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമെന്ന് വിവരം
Uncategorized

വയനാട് സുഗന്ധഗിരി മരംമുറി; പ്രതികള്‍ ഒളിവില്‍, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമമെന്ന് വിവരം

കല്‍പ്പറ്റ: വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയില്‍ അനുമതി കിട്ടിയതിനെക്കാള്‍ കൂടുതല്‍ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ആറുപ്രതികളും ഒളിവില്‍. മുന്‍കൂര്‍ ജാമ്യംതേടി ഇവര്‍ കോടതിയെ സമീപിച്ചുണ്ടെന്നാണ് വിവരം. ഫെബ്രുവരിയില്‍ 20 മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് അനുമതി നല്‍കിയത്. പ്രതികള്‍ 30 മരത്തിലധികം വെട്ടിയെന്നാണ് കണ്ടെത്തല്‍.

അയിനി, പാല, ആഫ്രിക്കന്‍ ചോല, വെണ്ടേക്ക് എന്നീ മരങ്ങളാണ് മുറിച്ചത്. അധികമരം മുറിച്ചശേഷം മത്രമാണ് മരംമുറി ശ്രദ്ധയിപ്പെട്ടത്. വനംവകുപ്പ് എത്തുണ്ടെന്ന് അറിഞ്ഞ് പ്രതികള്‍ തടികള്‍ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഇതെല്ലാം കസ്റ്റഡിയിലെടുത്തു. മരം കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടുകയായിരുന്നു.

1986ല്‍ സുഗന്ധഗിരി കാര്‍ഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് മരംമുറി. ഭൂരിഹതരായ ആദിവാസികള്‍ക്കാണ് അന്ന് പതിച്ചു നല്‍കിയത്. ഇത് വനംഭൂമിയല്ലെന്ന അന്തിമ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് കേസെടുത്തത്. കോഴിക്കോട, വയനാട് സ്വദേശികളാണ് പ്രതികള്‍. മരം കടത്താന്‍ ഉപയോഗിച്ച് ലോറിയാണ് പിടിച്ചെടുത്തത്. 3000 ത്തോളം ഏക്കര്‍ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ച് കടത്തിയത്. സ്ഥലത്ത് വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്.

Related posts

കാട്ടുപന്നി ശല്യത്താൽ കൃഷിയിടത്തിന് ചുറ്റും കെട്ടിയ കമ്പിവേലി സാമൂഹിക വിരുദ്ധർ തകർത്തു

Aswathi Kottiyoor

പത്മകുമാറിൻ്റെ മൊഴി കെട്ടുകഥ? കമ്പ്യൂട്ടർ സയൻസ് പഠിച്ച മകൾക്ക് എന്തിന് നഴ്സിംഗ് സീറ്റ്? പുതിയ വിവരങ്ങൾ ഇങ്ങനെ

Aswathi Kottiyoor

*കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി *

Aswathi Kottiyoor
WordPress Image Lightbox