27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും, ഇത് കോൺഗ്രസിന് ഡു ഓർ ഡൈ ഇലക്ഷൻ: എകെ ആന്‍റണി
Uncategorized

ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തും, ഇത് കോൺഗ്രസിന് ഡു ഓർ ഡൈ ഇലക്ഷൻ: എകെ ആന്‍റണി

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരോഗ്യം അനുവദിച്ചാല്‍ പത്തനംതിട്ടയിലെത്തുമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി ബിജെപിക്ക് വേണ്ടി പത്തനംതിട്ടയില്‍ നിന്നാണ് മത്സരിക്കുന്നത്.

മകനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് വേണ്ടിയാണ് ആന്‍റണി പത്തനംതിട്ടയിലെത്തുക. കോൺഗ്രസിന് ഇത് ‘ഡു ഓര്‍ ഡൈ ഇലക്ഷൻ’ ആണെന്നും എകെ ആന്‍റണി പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ താൻ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്, ആരോഗ്യം അനുവദിക്കുന്നത് പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും, ഇത് കോൺഗ്രസിന് ഡു ഓർ ഡൈ ഇലക്ഷനാണ്, ഭരണഘടന സംരക്ഷിക്കാൻ മോദിയെ അധികാരത്തിൽനിന്ന് താഴെയിറക്കേണ്ടത് അനിവാര്യമെന്നും എ കെ ആന്‍റണി പറഞ്ഞു.

Related posts

മുളള്ളൻകൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം; പശുക്കിടാവിനെ കൊന്ന് തിന്നു, പ്രതിഷേധവുമായി നാട്ടുകാർ

Aswathi Kottiyoor

കുവൈറ്റ് തീപിടിത്തം; രണ്ടു കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൂടി കൈമാറി

Aswathi Kottiyoor

16000 ത്തോളം സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, ആനുകൂല്യങ്ങൾക്കായി കണ്ടെത്തേണ്ടത് 9000 കോടിയോളം, പ്രതിസന്ധി

Aswathi Kottiyoor
WordPress Image Lightbox