27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • യുവതിയെ പീഡിപ്പിച്ച് ന​ഗ്നദൃശ്യം പകർത്തി ബന്ധുക്കൾക്ക് അയച്ചു കൊടുത്തു; കട്ടപ്പന സ്വദേശി അറസ്റ്റിൽ
Uncategorized

യുവതിയെ പീഡിപ്പിച്ച് ന​ഗ്നദൃശ്യം പകർത്തി ബന്ധുക്കൾക്ക് അയച്ചു കൊടുത്തു; കട്ടപ്പന സ്വദേശി അറസ്റ്റിൽ

ഇടുക്കി: യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്ന ദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുമായി ഫോൺ വഴി ബിബിൻ അടുപ്പം സ്ഥാപിക്കുകയും അടിമാലിയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് ന​ഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തു.

കൂടാതെ ഇത് കാണിച്ച് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് യുവതി അടിമാലി പൊലീസിൽ പരാതി നൽകുന്നത്. ഇതിനെ തുടർന്നാണ് ഇപ്പോൾ ബിബിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. സൈബർ സെൽ ഫോണിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും. കേസിൽ മറ്റാരും പ്രതികളില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

Related posts

വയോധികര്‍ക്കായുള്ള കട്ടില്‍ വിതരണത്തെ ചൊല്ലി കോണ്‍ഗ്രസുകാര്‍ തമ്മിലടി; വിവാദം

Aswathi Kottiyoor

*തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; പിടികൂടാനായില്ല.*

Aswathi Kottiyoor

ജസ്ന ജീവിച്ചിരിപ്പുണ്ടോ? മരിച്ചെങ്കിൽ മൃതദേഹം എവിടെ? സിബിഐയുടെ റിപ്പോർട്ട് തള്ളണമെന്ന അച്ഛന്റെ ഹർജി കോടതിയിൽ

Aswathi Kottiyoor
WordPress Image Lightbox