24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • എന്തിന് സംരക്ഷിത വനമേഖലകളില്‍ പോയി; കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരെ കേസ്
Uncategorized

എന്തിന് സംരക്ഷിത വനമേഖലകളില്‍ പോയി; കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരെ കേസ്

കരിമ്പുലിയുടെ ചിത്രം പകര്‍ത്തിയ ടൂറിസ്റ്റ് ഗൈഡിനെതിരെ വനംവകുപ്പ് കേസെടുത്തു. മൂന്നാര്‍ സ്വദേശി അന്‍പുരാജിനെതിരെയാണ് കേസെടുത്തത്. സംരക്ഷിത വനമേഖലകളില്‍ ട്രക്കിംഗ് നടത്തിയതിനാണ് കേസ്.

സിസിഎഫ് ആര്‍ എസ് അരുണാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് ഡിഎഫ്ഒ രമേഷ് വിഷ്‌ണോയി ലക്ഷ്മി ഹില്‍ മേഖലയില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വെള്ളിയാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

പുലര്‍ച്ചെ വിദേശ സഞ്ചരികളുമായി സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടുറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്. ഇതിന്റെ വീഡിയോ മൂന്നാര്‍ മേഖലയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് നേരത്തെ രാജമലയില്‍ കരിമ്പുലിയെ കണ്ടിട്ടുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. കരിമ്പുലി ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ആശങ്കയിലായിരുന്നു തോട്ടംതൊഴിലാളികള്‍.

Related posts

ദില്ലി മുഖ്യമന്ത്രിക്ക് നിർണായകദിനം, കെജ്രിവാൾ ഇഡിക്ക് മുന്നിലേക്ക്; അറസ്റ്റിന് സാധ്യത? പ്രതിഷേധിക്കാൻ എഎപി

Aswathi Kottiyoor

കോഴിക്കോട് 16 വയസുകാരന്‍ ഹണിട്രാപ്പിലൂടെ തട്ടിയെടുത്തത് 45000 രൂപ; കൗമാരക്കാരന്റെ തട്ടിപ്പില്‍ ഞെട്ടി പൊലീസ്

Aswathi Kottiyoor

പിതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി, സംസ്കരിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox