23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വിമർശനം കടുത്തു, സുനിൽ ശർമയെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കി കോൺ​ഗ്രസ്
Uncategorized

വിമർശനം കടുത്തു, സുനിൽ ശർമയെ സ്ഥാനാർഥി പട്ടികയിൽ നിന്നൊഴിവാക്കി കോൺ​ഗ്രസ്

കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ,ജയ്പൂർ ലോക്‌സഭാ സീറ്റിൽ സുനിൽ ശർമയെ ഒഴിവാക്കി കോൺ​ഗ്രസ്. സുനിൽ ശർമയെ മാറ്റി മുൻ മന്ത്രി പ്രതാപ് സിംഗ് ഖചാരിയവാസിനെ ജയ്പൂരിൽ നിന്ന് പാർട്ടിയുടെ പുതിയ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ​ഗാന്ധി കുടുംബത്തെ നിരന്തരമായി വിമർശിക്കുകയും വർ​ഗീത പരാമർശം നടത്തുന്നതുമായ ദി ജയ്പുർ ഡയലോഗ്സുമായി സുനിൽ ശർമക്ക് ബന്ധമുണ്ടെന്നായിരുന്നു വിമർശനം.

ശശി തരൂർ അടക്കമുള്ള നേതാക്കൾ സുനിൽ ശർമയുടെ സ്ഥാനാർഥിത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, വിവാദ പ്ലാറ്റ്‌ഫോമുമായി തനിക്ക് ബന്ധമില്ലെന്ന് സുനിർ ശർമ പറഞ്ഞിരുന്നു. പാർട്ടി പ്രവർത്തകരടക്കം അദ്ദേഹത്തെ ജയ്പൂരിൽ നിന്ന് മത്സരിപ്പിക്കാനുള്ള തീരുമാനം പാർട്ടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് പ്രതാപ് സിംഗ് ഖചാരിയവാസിന് നറുക്ക് വീണത്.

Related posts

‘കുട്ടി കൊല്ലത്ത് തന്നെ ഉണ്ടെന്ന് സൂചന, ടവർ ലൊക്കേഷനുകൾ പരിശോധിക്കുന്നുണ്ട്’ : മന്ത്രി കെ.എൻ ബാലഗോപാൽ

Aswathi Kottiyoor

കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോയ സ്വകാര്യ ബസ് കാസര്‍കോട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

കൊട്ടിയൂർ സ്വദേശിക്ക് മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോ-ഇൻഫോമാറ്റിക്സിൽ ഡോക്ടറേറ്റ്

Aswathi Kottiyoor
WordPress Image Lightbox