23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • രോഹിത്-ഹാര്‍ദ്ദിക് വിവാദങ്ങള്‍ക്കിടെ ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി
Uncategorized

രോഹിത്-ഹാര്‍ദ്ദിക് വിവാദങ്ങള്‍ക്കിടെ ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനിടെ ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്. തല്ല് കൂടിയത് രോഹിത് ശര്‍മ ഫാന്‍സും ഹാര്‍ദ്ദിക് പാണ്ഡ്യ ഫാന്‍സും തമ്മിലാണെന്ന് ആദ്യം വ്യഖ്യാനമുണ്ടായിരുന്നെങ്കിലും അടിയുടെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് പരസ്പരം തല്ലു കൂടുന്നതാണ് കാണാനാകുന്നത്. എന്നാല്‍ ഇതിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ എവിടെയും ലഭ്യമല്ല. നേരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ ടോസിനായി ഇറങ്ങിയപ്പോള്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വലിയൊരു വിഭാഗം ആരാധകര്‍ കൂവിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് തൊട്ടു മുമ്പ് ഗുജറാത്ത് ടൈറ്റന്‍സ് നായക സ്ഥാനത്തു നിന്നാണ് ഹാര്‍ദ്ദിക് അപ്രതീക്ഷിതമായി മുംബൈയിലേക്ക് തിരിച്ചുപോയത്. ഇതില്‍ ഗുജറാത്ത് ടീം ആരാധകരും വലിയൊരളവില്‍ അസംതൃപ്തരമാണ്.

Related posts

കപ്പ് നേടിയാലും ഇല്ലെങ്കിലും ഷമി തന്നെ ടൂർണമെൻ്റിലെ താരമെന്ന് യുവരാജ് സിംഗ്

Aswathi Kottiyoor

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; 8 വയസുകാരിയടക്കം രണ്ട് പേർക്ക് കടിയേറ്റു

Aswathi Kottiyoor

മൂന്ന് കുട്ടികളുമായി വാഹനം തടാകത്തിലേക്ക് ഇടിച്ചിറക്കി യുവാവ്; രക്ഷകരായത് വഴിയാത്രക്കാര്‍

Aswathi Kottiyoor
WordPress Image Lightbox