23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • എല്ലാം മോഡലിംഗിന്’, ഉപയോഗിച്ചത് ഇൻസ്റ്റയും വാട്സാപ്പും, ഫോട്ടോ കിട്ടിയതോടെ 22 കാരൻ ഭീഷണി തുടങ്ങി; അകത്തായി
Uncategorized

എല്ലാം മോഡലിംഗിന്’, ഉപയോഗിച്ചത് ഇൻസ്റ്റയും വാട്സാപ്പും, ഫോട്ടോ കിട്ടിയതോടെ 22 കാരൻ ഭീഷണി തുടങ്ങി; അകത്തായി

മേപ്പാടി: സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ബ്ലാക്‌മെയില്‍ ചെയ്‌തെന്ന പരാതിയില്‍ യുവാവിനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. മൂപ്പനാട്, റിപ്പണ്‍ പുല്ലൂര്‍ക്കുന്ന് കൊല്ലത്തുപറമ്പില്‍ വീട്ടില്‍ ഫൈഷാദ് (22) നെയാണ് മേപ്പാടി എസ് എച്ച് ഒ ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് വഴിയാണ് ഇയാള്‍ മോഡലിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പ്രലോഭിപ്പിച്ച് ഫോട്ടോ അയപ്പിച്ചെതന്നും പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിട്ട് ബ്ലാക്ക്‌മെയില്‍ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ, ഐ ടി ആക്ട് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം; മേഘാലയയിൽ രണ്ട് പേരെ തല്ലിക്കൊന്നു

Aswathi Kottiyoor

നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് പരിക്കേല്‍പ്പിച്ചു

Aswathi Kottiyoor

അവാർഡ് ദാനം നേരത്തെ ആരംഭിച്ചു; മന്ത്രിയും എംപിയും ഏറ്റുമുട്ടി, കലക്ടറെ തള്ളിയിട്ടു-

Aswathi Kottiyoor
WordPress Image Lightbox