24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • “തീരുമ്പോ തീരുമ്പോ പണിയെടുപ്പിക്കാൻ അവർ കുപ്പീന്ന് വന്ന ഭൂതമല്ല!”എയർ ഇന്ത്യയുടെ കീശകീറി വീണ്ടും വൻപിഴ!
Uncategorized

“തീരുമ്പോ തീരുമ്പോ പണിയെടുപ്പിക്കാൻ അവർ കുപ്പീന്ന് വന്ന ഭൂതമല്ല!”എയർ ഇന്ത്യയുടെ കീശകീറി വീണ്ടും വൻപിഴ!

വീൽ ചെയറുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് 30 ലക്ഷം രൂപ പിഴ ചുമത്തിയതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള എയർ ഇന്ത്യയ്ക്ക് വീണ്ടും പിഴ ചുമത്തി ഡിജിസിഎ. ഇത്തവണ എയർ ഇന്ത്യ പിഴയായി 80 ലക്ഷം രൂപ അടയ്‌ക്കേണ്ടി വരും. വിമാനത്തിൻ്റെ ദൈർഘ്യം പരിമിതപ്പെടുത്തുന്നതും ജീവനക്കാരുടെ ക്ഷീണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് എയർ ഇന്ത്യയ്ക്ക് ഏറ്റവും പുതിയ പിഴ ചുമത്തിയിരിക്കുന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ജനുവരിയിൽ എയർ ഇന്ത്യയുടെ ഓൺ-ദി-സ്പോട്ട് ഓഡിറ്റ് നടത്തിയിരുന്നു. ഇക്കാലയളവിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

റിപ്പോർട്ടുകളുടെയും തെളിവുകളുടെയും വിശകലനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് ചില കേസുകളിൽ 60 വയസ്സിന് മുകളിലുള്ള രണ്ട് ക്രൂ അംഗങ്ങളുമായി വിമാനം പറത്തിയതായി കണ്ടെത്തി. നീണ്ട പറക്കലുകൾക്ക് മുമ്പും ശേഷവും തങ്ങളുടെ ജീവനക്കാർക്ക് മതിയായ പ്രതിവാര വിശ്രമവും മതിയായ വിശ്രമവും നൽകുന്നതിൽ എയർലൈൻ പരാജയപ്പെട്ടുവെന്ന് ഡിജിസിഐ പ്രസ്താവനയിൽ പറയുന്നു. നിയമലംഘനം സംബന്ധിച്ച് എയർ ഇന്ത്യയ്ക്ക് മാർച്ച് ഒന്നിന് റെഗുലേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് എയർലൈനിൻ്റെ മറുപടി തൃപ്തികരമല്ലെന്നും കണ്ടെത്തി. 1937ലെ എയർക്രാഫ്റ്റ് റൂൾസിലെ റൂൾ 28 എയുടെ സബ് റൂൾ (2) ലംഘനമാണ് എയർ ഇന്ത്യ ലിമിറ്റഡ് 60 വയസ്സിന് മുകളിലുള്ള രണ്ട് ഫ്ലൈറ്റ് ക്രൂ അംഗങ്ങളുമായി റക്കുന്നത് എന്ന് റിപ്പോർട്ടുകളുടെയും തെളിവുകളുടെയും വിശകലനം കാണിക്കുന്നതായും ഡിജിസിഐ പറഞ്ഞു.

ഫെബ്രുവരിയിൽ മുംബൈ വിമാനത്താവളത്തിൽ 80 വയസ്സുള്ള യാത്രക്കാരന് വീൽചെയർ നൽകാത്തതിന് എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. എൺപതുകാരനായ യാത്രക്കാരന് എയർ ഇന്ത്യ ജീവനക്കാർ വീൽചെയർ നൽകിയില്ലെന്നായിരുന്നു ആക്ഷേപം. ഇതോടൊപ്പം എല്ലാ എയർലൈൻ കമ്പനികൾക്കും ഇതുമായി ബന്ധപ്പെട്ട് ഒരു ഉപദേശവും നൽകി. ഇതനുസരിച്ച് വിമാനത്തിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാർക്ക് മതിയായ വീൽചെയറുകൾ നൽകണമെന്നും ഡിജിസിഐ വ്യക്തമാക്കിയിരുന്നു.

Related posts

കോഴിക്കോട് ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു; ലോറിയിലുണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടു

Aswathi Kottiyoor

യുഎസിൽ പലിശ കുറയ്ക്കുന്നത് വൈകും; ഇന്ത്യക്കും തിരിച്ചടി

Aswathi Kottiyoor

ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും

Aswathi Kottiyoor
WordPress Image Lightbox