24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾ മരിച്ചു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേർ
Uncategorized

നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾ മരിച്ചു; അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേർ

പാറ്റ്ന: നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധിപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ബിഹാറിലെ സുപോളിലാണ് സംഭവം. സ്ഥലത്ത് അടിയന്തിര രക്ഷാപ്രവ‍ർത്തനം പുരോഗമിക്കുകയാണ്. ഏകദേശം 30 പേർ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അധികൃതരുടെ അനുമാനം.

984 കോടി ചെലവിൽ കോസി നദിക്ക് കുറുകെ നിർമാണം പുരോഗമിക്കുകയായിരുന്ന പാലമാണ് തകർന്നു വീണതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശൽ കുമാർ പറ‌ഞ്ഞു. നേരത്തെ ബിഹാറിലെ ഭഗൽപൂരിൽ മറ്റൊരു പാലവും നിർമാണത്തിനിടെ തകർന്നുവീണത് സർക്കാറും പ്രതിപക്ഷവും തമ്മിൽ വലിയ വാക്പോരിലേക്ക് നയിച്ചിരുന്നു. 1700 കോടി ചെലവിൽ നിർമിച്ചുകൊണ്ടിരുന്ന നാല് വരി റോഡുകളോടെയുള്ള പാലമാണ് അന്ന് തകർന്നുവീണത്.

Related posts

റെക്കോർഡുകൾ ഭേദിച്ച് ഓഹരി വിപണി; നിക്ഷേപകരെ സമ്പന്നരാക്കി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Aswathi Kottiyoor

ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ 254 പട്ടയങ്ങൾ റദ്ദാക്കി

Aswathi Kottiyoor

ചൂരൽമലയിൽ എത്തി മൂന്ന് നാൾ, അതിസാഹസിക രക്ഷപ്പെടൽ, ക്യാമ്പിലെത്തിയതും പ്രസവ വേദന; നടുക്കും ഓർമ്മകളിൽ രാധിക

Aswathi Kottiyoor
WordPress Image Lightbox