23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം
Uncategorized

ആനയെ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം

പാലക്കാട്: താഴേക്കോട്ടുകാവിൽ വേലമഹോത്സവത്തിന് എഴുന്നള്ളിക്കുന്നതിനായി കൊണ്ടുവന്ന ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ പാപ്പാന് ദാരുണാന്ത്യം. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവൻ (58) ആണ് മരിച്ചത്. ചാത്തപുരം ബാബു എന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍.

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടെയും ലോറിയിൽ സ്ഥാപിച്ച ഇരുമ്പ് കമ്പിയുടെയും ഇടയിൽ കുടുങ്ങി മരണം സംഭവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ദേവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.

Related posts

ഡൽഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാളും കവിതയും ജയിലിൽ തുടരും, കസ്റ്റഡി കാലാവധി നീട്ടി

Aswathi Kottiyoor

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി വിജയത്തിലേക്ക്

Aswathi Kottiyoor

തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox