27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവ്
Uncategorized

കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവ്

തിരുവനന്തപുരം : 101 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലും കടത്തിയ പ്രതികൾക്ക് 30 വർഷം കഠിന തടവും രണ്ട്ലക്ഷം രൂപ വീതം പിഴയും. അസി.എക്സൈസ് കമ്മീഷണർ ടി. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പിടി കൂടിയ നിയാസ്, റിയാസ്, ഫൈസൽ, ജസീൽ എന്നീ നാല് പ്രതികൾക്കാണ്
തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2020
നവംബറിൽ ആലംകോട് വെള്ളംകൊള്ളിയിൽ വെച്ചാണ് പ്രതികൾ അറസ്റ്റിലായത്. തിരുവനന്തപുരം അസി. എക്സൈസ് കമ്മീഷണർ ഹരികൃഷ്ണപിള്ള കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി, സലാഹുദീൻ എന്നിവരെ കൂടാതെ അഡ്വക്കേറ്റുമാരായ അസീം, ഷമീർ, അസർ, നീരജ്, രാജ്കമൽ എന്നിവർ ഹാജരായി.

Related posts

സുദർശൻ സേതു റെഡി, രാജ്യത്തിന് ഏറ്റവും നീളം കൂടിയ കേബിൾ പാലം സമ്മാനിച്ച് മോദി, ചെലവ് 978 കോടി!

Aswathi Kottiyoor

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനം ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേരിട്ട് മുസ്ലിം കുടുംബം; കാരണവും വ്യക്തമാക്കി

Aswathi Kottiyoor

ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്, പരിഹാരമില്ലെങ്കിൽ അനിശ്ചിത കാല സമരമെന്ന് കെഎസ്‍യു

Aswathi Kottiyoor
WordPress Image Lightbox