23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • എൻപിഎസിനുള്ള പുതിയ സുരക്ഷാ നടപടി ഏപ്രിൽ 1 മുതൽ; ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധം
Uncategorized

എൻപിഎസിനുള്ള പുതിയ സുരക്ഷാ നടപടി ഏപ്രിൽ 1 മുതൽ; ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധം

നാഷണൽ പെൻഷൻ സ്‌കീം വരിക്കാർ നിർബന്ധമായും മാർച്ച് 31 നകം ആധാറുമായി പാൻകാർ്ഡ് ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. നാഷണൽ പെൻഷൻ സ്‌കീമിന് കെവൈസി നിർബന്ധമായതിനാൽ, ‘ട്രാൻസാക്ഷൻ തടസമില്ലാതെ നടത്തുന്നതിന് വരിക്കാർ നിർബന്ധമായും ആധാർ പാൻ ലിങ്കിങ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എൻപിഎസിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കിയത്. ഇനി ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും.

ഇരട്ട പരിശോധന നടത്തണം അതായത്, സെൻട്രൽ റെക്കോർഡ് കീപ്പിംഗ് ഏജൻസി (സിആർഎ) എൻപിഎസ് സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യുന്നതിന് കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എൻപിഎസ് അംഗങ്ങളുടെ താൽപര്യം കണക്കിലെടുത്താണ് ഇത് ചെയ്തിരിക്കുന്നത്.സിആർഎ സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യാൻ ഇപ്പോൾ രണ്ട് ഘട്ട പരിശോധന നടത്തണം. സിആർഎ സംവിധാനം ഒരു വെബ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമാണ്, നിലവിൽ എൻപിഎസ് അംഗങ്ങൾക്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് ഒരു യൂസർ ഐഡിയും പാസ്‌വേഡും ആവശ്യമാണ്. അക്കൗണ്ടിലെ മാറ്റങ്ങളും പിൻവലിക്കലുകളും ഇവയിലൂടെ മാത്രമേ സാധ്യമാകൂ.

നിലവിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നോഡൽ ഓഫീസർമാർ സിആർഎ ലോഗിൻ ചെയ്യുന്നതിന് പാസ്‌വേഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. ഇത് കൂടുതൽ സുരക്ഷിതമാക്കാൻ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധനയുമായി ബന്ധിപ്പിക്കും.

2024 ഫെബ്രുവരി 21-ന് എൻഎസ്ഡിഎൽ സി ആർ എ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, തെറ്റായ ഉപയോക്തൃ ഐഡി, തെറ്റായ പാസ്‌വേഡ് എന്നിവ നൽകിയാൽ വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം നിരസിക്കപ്പെട്ടേക്കാം: കൂടാതെ, 2024 ഫെബ്രുവരി 20-ലെ സർക്കുലർ പ്രകാരം, അനധികൃത ആക്‌സസ് തടയുന്നതിനായി, തുടർച്ചയായി അഞ്ച് തവണയും ഉപയോക്താവ് തെറ്റായ പാസ്‌വേഡ് നൽകിയാൽ അക്കൗണ്ട് ലോക്ക് ചെയ്യപ്പെടും.

Related posts

ബം​ഗളൂരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിം​ഗ് പൂളിൽ വീണ് മരിച്ചു

Aswathi Kottiyoor

ബലാത്സംഗ കേസ്; നടൻ ഷിയാസ് കരീം പിടിയിൽ

Aswathi Kottiyoor

നിപ: 702 പേർ സമ്പർക്കപ്പട്ടികയിൽ, രണ്ട് ആരോഗ്യപ്രവർത്തക‌ർക്ക് രോഗലക്ഷണം ;

Aswathi Kottiyoor
WordPress Image Lightbox