26.3 C
Iritty, IN
June 3, 2024
  • Home
  • Uncategorized
  • മണ്ഡലങ്ങളിൽ നിശ്ചയിച്ച തുക ചെലവാക്കാം; പണമൊഴുക്കിയാൽ പിടിവീഴും, സംസ്ഥാനത്ത് കളളപ്പണം തടയാൻ കർശന പരിശോധന
Uncategorized

മണ്ഡലങ്ങളിൽ നിശ്ചയിച്ച തുക ചെലവാക്കാം; പണമൊഴുക്കിയാൽ പിടിവീഴും, സംസ്ഥാനത്ത് കളളപ്പണം തടയാൻ കർശന പരിശോധന

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കളളപ്പണ ഒഴുക്ക് തടയാൻ സംസ്ഥാനത്തെ പരിശോധനകൾ ഈ മാസം ഇരുപത്തിയെട്ടിന് തുടങ്ങും. സംസ്ഥാന പൊലീസിനേയും റവന്യൂ വകുപ്പിനേയും മറ്റ് ഏജൻസികളേയും യോജിപ്പിച്ചാകും ആദായ നികുതി വകുപ്പിന്‍റെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും പരിശോധന.

കേരളത്തിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്ന 28 മുതൽ കളളപ്പണ പരിശോധനയും ശക്തമാക്കും. ലോക്സഭാ മണ്ഡലത്തിൽ 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പ്രചാരണത്തിന് ചെലവാക്കാനാകുക. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും റോഡിലെ വാഹനങ്ങളിലും പരിശോധനയുണ്ടാകും. വോട്ടർമാരെ സ്വാധീനിക്കാൻ വൻതോതിൽ കളളപ്പണമൊഴുകുമെന്ന റിപ്പോർട്ടുകളും കേന്ദ്ര ഏജൻസികൾക്ക് മുന്നിലുണ്ട്. സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 160 സ്ക്വാഡുകളെ സജജമാക്കിയതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

വലിയ തുകയുമായി വ്യക്തികൾക്ക് സഞ്ചരിക്കുന്നതിന് തടസമില്ലെങ്കിലും തെരഞ്ഞെടുപ്പ് സ്ക്വാഡ് പിടികൂടിയാൽ പണത്തിന്‍റെ ഉറവിടം വ്യക്തമാക്കിയാലേ തിരിച്ചുകൊടുക്കൂ. കളളപ്പണമൊഴുകാൻ സാധ്യതയുളള ബാങ്ക് അക്കൗണ്ടുകളും പട്ടികയും ഏജൻസികൾ തയാറാക്കുന്നുണ്ട്.

Related posts

കരടിയുടെ ആക്രമണത്തിൽ യുവാവിന്റെ കൈക്കും കാലിനും പരിക്ക്

Aswathi Kottiyoor

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു: പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും

Aswathi Kottiyoor

സപ്ലൈകോ വില കൂട്ടില്ലെന്നത് 2016 ലെ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം, ഇത് 2021 സർക്കാർ’; മന്ത്രിയുടെ ന്യായീകരണം

Aswathi Kottiyoor
WordPress Image Lightbox