24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് നിന്നും വനംവകുപ്പ് മയക്കുവടി വച്ച് പിടിച്ച കടുവയെ പ്രാഥമിക പരിശോധനകൾക്ക് ശേഷം നെയ്യാർ ടൈഗർ റിസർവിലേക്ക് മാറ്റും
Uncategorized

അടയ്ക്കാത്തോട് നിന്നും വനംവകുപ്പ് മയക്കുവടി വച്ച് പിടിച്ച കടുവയെ പ്രാഥമിക പരിശോധനകൾക്ക് ശേഷം നെയ്യാർ ടൈഗർ റിസർവിലേക്ക് മാറ്റും

കേളകം: അടയ്ക്കാത്തോട് നിന്നും വനംവകുപ്പ് മയക്കു വെടിവെച്ചു പിടിച്ച കടുവയെ പ്രാഥമിക പരിശോധനകൾക്കുശേഷം നെയ്യാർ ടൈഗർ റിസർവ്വിലേക്ക് മാറ്റും. രണ്ടാഴ്ചയോളമായി മേഖലയെ ആശങ്കയിലാക്കിയ രണ്ടു വയസ്സായ ആൺ കടുവയേയാണ് വനംവകുപ്പ് വെടിവച്ച് പിടികൂടിയത്. കടുവയുടെ ദേഹത്ത് പരിക്കുകൾ ഉണ്ടെങ്കിലും ഇവ ഗുരുതരമല്ല. തുടർ ചികിത്സയ്ക്കായാണ് പ്രാഥമിക പരിശോധനകൾക്കുശേഷം കടുവയെ നെയ്യാറിലേക്ക് മാറ്റുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഡോ. അരുൺ സത്യൻ. ഡോ. ആർ. രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചു പിടിച്ചത്.

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് പരിശ്രമങ്ങൾക്കൊടുവിൽ കടുവ കൂട്ടിലായത്. മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ പ്രാഥമിക പരിശോധനയ്ക്കായി കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ചിരിക്കുകയാണ്. വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം കടുവയെ തുടർ ചികിത്സയ്ക്കായി നെയ്യാറിലേക്ക് മാറ്റുമെന്ന് കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് പറഞ്ഞു.

Related posts

യു.കെ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനങ്ങൾ തമ്മിലുള്ള വ്യത്യാസം 22 ദിവസം; അപൂർവങ്ങളിൽ അപൂർവം

Aswathi Kottiyoor

*തണ്ണിമത്തൻ വിത്ത് നടീൽ ഇന്ന്*

Aswathi Kottiyoor

കൊവിഡിന് ശേഷം അജ്ഞാത രോഗം, കുട്ടികളാൽ നിറഞ്ഞ് ആശുപത്രികൾ, സ്കൂളുകൾ അടച്ചു, റിപ്പോർട്ട് തേടി ഡബ്ല്യുഎച്ച്ഒ

Aswathi Kottiyoor
WordPress Image Lightbox