23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • യു.കെ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനങ്ങൾ തമ്മിലുള്ള വ്യത്യാസം 22 ദിവസം; അപൂർവങ്ങളിൽ അപൂർവം
Uncategorized

യു.കെ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനങ്ങൾ തമ്മിലുള്ള വ്യത്യാസം 22 ദിവസം; അപൂർവങ്ങളിൽ അപൂർവം

കുഞ്ഞുങ്ങളുടെ ജനനം എപ്പോഴും ആഹ്ളാദകരവും സ്പെഷ്യലുമാണ്. ഇതിൽ തന്നെ ലോകത്തിന്റെ പല കോണുകളിൽ നടന്ന കൗതുകകരമായ ചില ജനനങ്ങളുടെ കഥകൾ നമ്മളെ വിസ്മയിപ്പിക്കാറുമുണ്ട്. അതിൽ തന്നെ വൈദ്യശാസ്ത്ര ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു ജനനകഥയാണ് ഇപ്പോൾ ബ്രിട്ടണിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടണിൽ ഒരു സ്ത്രീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകാനെടുത്ത സമയമാണ് ഏവരിലും കൗതുകമുണർത്തുന്നത്. ഒരു കുട്ടിയെ പ്രസവിച്ച ശേഷം അടുത്ത കുട്ടിയെ പ്രസവിക്കുന്നതിനായെടുത്തത് 22 ദിവസങ്ങളുടെ ഇടവേളയാണ്…കെയ്ലെഗ് ഡോയ്ലേ എന്ന യുവതിയാണ് 22 ദിവസങ്ങളുടെ ഇടവേളയിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ദൗർഭാഗ്യവശാൽ യുവതിയുടെ ആദ്യത്തെ കുഞ്ഞ് ജനിച്ചയുടൻ തന്നെ മരണമടഞ്ഞു. രണ്ടാമത്തെ കുഞ്ഞിനും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്നും അതിനും തയാറായിരിക്കണമെന്നും ഡോക്ടർമാർ കെയ്ലെഗിനോട് പറഞ്ഞിരുന്നു. എന്നാൽ സ്വാഭാവിക പ്രസവം ആദ്യത്തെ ജനനത്തോടെ തന്നെ പൊടുന്നനെ അവസാനിക്കുകയാണ് ചെയ്തത്.

Related posts

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പൊലീസ് കസ്റ്റഡിയില്‍

Aswathi Kottiyoor

കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഈ മാസം 12 മുതൽ 20 വരെ

Aswathi Kottiyoor

ചേതനയറ്റ് സഹപാഠികള്‍, വിതുമ്പി ക്രൈസ്റ്റ് കോളേജ്; സുഹൃത്തുകളെ യാത്രയാക്കാന്‍ നിറകണ്ണുകളോടെ സൂരജും

Aswathi Kottiyoor
WordPress Image Lightbox