23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • 7 -ാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇത്, ഇന്ത്യയുടെ സ്ഥാനം റാങ്കിംഗില്‍ എത്രാമത്?
Uncategorized

7 -ാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇത്, ഇന്ത്യയുടെ സ്ഥാനം റാങ്കിംഗില്‍ എത്രാമത്?

ലോകത്തിലെ ഏറ്റവും കൂടുതൽ സന്തോഷമുള്ള, സന്തോഷിക്കുന്ന ജനങ്ങളുള്ള രാജ്യം ഏതാണ്. ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യമോ? യുഎൻ സ്പോൺസർ ചെയ്യുന്ന ‘വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്’ പ്രകാരം തുടർച്ചയായ ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ഫിൻലാൻഡിനെയാണ്. ഏഷ്യൻ രാജ്യങ്ങളിൽ സിം​ഗപ്പൂരാണ് ഒന്നാമത് നിൽക്കുന്നത്. ആകെ റാങ്കിം​ഗിൽ 30 -ാം സ്ഥാനത്താണ് സിം​ഗപ്പൂർ.

ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നിവയുൾപ്പെടെയുള്ള നോർഡിക് രാജ്യങ്ങളാണ് ഹാപ്പിനെസ്സ് റാങ്കിംഗിൽ ഫിൻലൻഡിന് തൊട്ടുപിന്നാലെയായി ഉള്ളത്. ഏഷ്യയിൽ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ആദ്യ പത്തെണ്ണം ഇവയാണ്: സിംഗപ്പൂർ, തായ്‌വാൻ, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ, ചൈന, മം​ഗോളിയ.

143 രാജ്യങ്ങളിൽ ഏറ്റവും അവസാനമായി അഫ്​ഗാനിസ്ഥാനാണ്. അതായത്, ഏറ്റവും സന്തോഷം കുറവുള്ള രാജ്യമായി കണക്കാക്കുന്നത് അഫ്​ഗാനിസ്ഥാനാണ്. ഇനി ഇന്ത്യയുടെ സ്ഥാനം എവിടെയാണ് എന്ന് അറിയണ്ടേ? 143 രാജ്യങ്ങളുള്ളതിൽ ഇന്ത്യയുടെ റാങ്കിം​ഗ് 126 ആണ്.

2021 മുതൽ 2023 വരെയുള്ള മൂന്ന് വർഷങ്ങളിൽ ശേഖരിച്ച വ്യക്തികളുടെ ശരാശരി ജീവിത മൂല്യനിർണ്ണയങ്ങൾ വിലയിരുത്തുന്ന ‘ഗാലപ്പ് വേൾഡ് പോളി’ൽ നിന്നുള്ള ഡാറ്റയാണ് ഈ പഠനത്തിലെ ഹാപ്പിനെസ്സ് റാങ്കിം​ഗ് വിലയിരുത്താൻ വേണ്ടി കണക്കിലെടുക്കുന്നത്.

ഇത് കൂടാതെ, ജിഡിപി, ആരോഗ്യകരമായ ആയുർദൈർഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, ജെനറോസിറ്റി, അഴിമതിയെക്കുറിച്ചുള്ള ധാരണ ഇവയും വിദ​ഗ്ദ്ധർ വിലയിരുത്തിയിട്ടുണ്ട്. ഏഷ്യയിൽ സിം​ഗപ്പൂർ ഒന്നാമതാവാനുള്ള കാരണം അവിടുത്തെ ജിഡിപി പെർ കാപ്പിറ്റയാണ്. അതുപോലെ അഴിമതി കുറവ്, കൂടുതൽ ആരോ​ഗ്യത്തോടെ ആളുകൾ കൂടുതൽ കാലം ജീവിക്കുന്നു എന്നിവയെല്ലാം ഏഷ്യയിൽ ഒന്നാമതാവാൻ സിം​ഗപ്പൂരിനെ സഹായിച്ചിട്ടുണ്ട്.

Related posts

വിമൻ ജസ്റ്റിസ് സംസ്ഥാന സമ്മേളനം നവംബർ 11,12 തീയതികളിൽ കണ്ണൂരിൽ

Aswathi Kottiyoor

‘പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നത് കാണാനെത്തിയ 9വയസുകാരനെ പൊലീസ് ലാത്തികൊണ്ട് മർദിച്ചു’; പരാതി

Aswathi Kottiyoor

എം എസ് എഫ് മലബാർ സ്തംഭന സമരം ഇരിട്ടിയിൽ ഹൈവേ ഉപരോധിച്ചു |

Aswathi Kottiyoor
WordPress Image Lightbox