24.3 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • അടക്കാത്തോട് കടുവ, മാട്ടുപ്പെട്ടിയിൽ പടയപ്പ, നെല്ലിയാമ്പതിയിൽ ചില്ലിക്കൊമ്പൻ; അടുത്ത ജീവൻ ആര് കൊടുക്കണം ?
Uncategorized

അടക്കാത്തോട് കടുവ, മാട്ടുപ്പെട്ടിയിൽ പടയപ്പ, നെല്ലിയാമ്പതിയിൽ ചില്ലിക്കൊമ്പൻ; അടുത്ത ജീവൻ ആര് കൊടുക്കണം ?

രൂക്ഷമായ വന്യജീവി ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് കേരള ജനത. ഒരായുസ്സിന്റെ അധ്വാനവും പ്രിയപ്പെട്ടവരുടെ ജീവനും വന്യമൃഗങ്ങൾ നിർദ്ദയം ഇല്ലാതാക്കുമ്പോഴും നിസ്സഹായരായി അധികാരികൾക്കുമുന്നിൽ കേണപേക്ഷിക്കേണ്ട ദയനീയാവസ്ഥയിലാണ് പ്രത്യേകിച്ചും മലയോര ജനത. സഹികെട്ട് പ്രതിഷേധിക്കുമ്പോൾ തങ്ങൾക്കെതിരെ നിയമത്തിന്റെ നൂലാമാല പറഞ്ഞു കേസ് എടുത്തും അനങ്ങാപ്പാറ നയം സ്വീകരിച്ചും ബുദ്ധിമുട്ടിക്കുന്നതൊഴിച്ചാൽ വനംവകുപ്പ് പരിവാരങ്ങളെകൊണ്ട് യാതൊരു പ്രയോജനങ്ങളുമില്ലെന്നാണ് നാട്ടുകാരുടെ കുറ്റപ്പെടുത്തൽ. തന്നെയുമല്ല മിക്കപ്പോഴും മൃഗങ്ങൾക്കനുകൂലമായ നിലപാട് എടുക്കുന്ന വിരോധാഭാസവും വനം വകുപ്പിന്റെ കയ്യിലുണ്ടെന്ന് നാട്ടുകാർ ചൂണ്ടികാണിക്കുന്നു.

കണ്ണൂർ അടക്കാത്തോട് ജനവാസ മേഖലയിൽ കടുവ ഇറങ്ങിയിട്ട് ഏതാണ്ട് രണ്ടാഴ്ചയിൽ അധികമായി. സ്കൂൾ കുട്ടികളടക്കം കടുവയെ മുഖാമുഖം കാണുന്ന ഭീതിതമായ സംഭവങ്ങൾ വരെ കാര്യങ്ങൾ എത്തിയതുമാണ്. എന്നിട്ടും ഒരു മരണം സംഭവിച്ചാൽ മാത്രം കാര്യക്ഷമമാകുന്ന പതിവ് യന്ത്രം കണക്ക് തന്നെയാണ് വനം വകുപ്പിന്റെ ഇടപെടൽ. മയക്കു വെടിവെച്ച് കടുവയെ പിടികൂടുന്ന വേളയിൽ ഇത് ചത്തുപോയാൽ എന്ത് ചെയ്യുമെന്ന വേവലാതിയിൽ ആണ് നാട്ടുകാരുടെ ജീവൻ പണയം വെച്ചുള്ള വനം വകുപ്പിന്റെ തണുപ്പൻ നീക്കങ്ങൾ എന്നാണ് അടക്കാത്തോട്ടിലെ ജനങ്ങൾ ആരോപിക്കുന്നത്.

അതേസമയം മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ ഇറങ്ങി. വഴിയോര കടകൾ തകർത്തു. ദേവികുളം മിഡിൽ ഡിവിഷനിലും കാട്ടാനക്കൂട്ടം ഇറങ്ങി. പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ ഇറങ്ങിയതോടെ ഇതിനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് മാട്ടുപ്പെട്ടിയിലെ വഴിയോരക്കട പടയപ്പ തകർത്തത്. കഴിഞ്ഞദിവസവും ആന ഇതേ സ്ഥലത്തെ കടകൾ തകർത്തിരുന്നു. പടയപ്പയേ നിയന്ത്രിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന സർവ്വകക്ഷി യോഗ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല എന്നത് വനം വകുപ്പിന്റെ മറ്റൊരു കുസൃതി.

ആകെ മൊത്തത്തിൽ വന്യജീവി പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ ഒരു ജീവൻ നൽകിയാൽ ഉടൻ പരിഹാരം എന്നതാണ് വനം വകുപ്പിന്റെ ഇടപെടൽ രീതി. വന്യജീവി പ്രശ്നം അതിന്റെ സർവ മൂർധന്യത്തിലും എത്തിയ നിലവിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ എവിടെ പൊലിയും ആദ്യത്തെ ജീവൻ ?എന്നതുമാത്രമാണ് ഇനി കണ്ടറിയാനുള്ളത്.

Related posts

ഷാര്‍ജയിലെ വീട്ടിൽ യാസ്‌നയുടെ മരണം കൊലപാതകം? ദേഹമാസകലം മുറിവുകൾ; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ, പൊലീസിൽ പരാതി

Aswathi Kottiyoor

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറി; കാൽനടയാത്രക്കാരന് ദാരുണാന്ത്യം

Aswathi Kottiyoor

യുവതിക്കൊപ്പം പാർക്കിലിരുന്നതിന് യുവാവിനെ സഹോദരനും സുഹൃത്തും ചേർന്ന് കുത്തി വീഴ്ത്തി

Aswathi Kottiyoor
WordPress Image Lightbox