• Home
  • Uncategorized
  • ഗോവയിൽ പോയി തോന്നുംപോലെ വാഹനങ്ങൾ വാടകയ്ക്കെടുക്കാനാവില്ല, നിയന്ത്രണങ്ങളുമായി പൊലീസ്
Uncategorized

ഗോവയിൽ പോയി തോന്നുംപോലെ വാഹനങ്ങൾ വാടകയ്ക്കെടുക്കാനാവില്ല, നിയന്ത്രണങ്ങളുമായി പൊലീസ്

പനാജി: ഗോവയിൽ വിനോദസഞ്ചാരികൾ വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിൽ നിയന്ത്രണവുമായി പൊലീസ്. വാഹനം വാടകയ്ക്ക് എടുക്കുന്നവർ റോഡ് സുരക്ഷയും ട്രാഫിക് മാനദണ്ഡങ്ങളും പാലിക്കുമെന്ന് വ്യക്തമാക്കുന്ന രേഖയിൽ ഒപ്പുവയ്ക്കാനും തിരിച്ചറിയൽ രേഖകൾ സമർപ്പിക്കാനും നിർദേശമുണ്ട്. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

വടക്കൻ ഗോവയിലെ അൽഡോണയിൽ ഒഡീഷയിൽ നിന്നുള്ള വിനോദസഞ്ചാരികൾ വാടകയ്‌ക്കെടുത്ത് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചത് കഴിഞ്ഞ മാസമാണ്. ഇടിയുടെ ആഘാതത്തിൽ മണ്ഡോവി പാലത്തിൽ നിന്ന് താഴെവീണ ബൈക്ക് യാത്രക്കാരന്‍റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് ലഭിച്ചത്. ഈ സംഭവത്തിന് ശേഷം വാടകയ്ക്കെടുത്ത് ഓടിക്കുന്ന എല്ലാ വാഹനങ്ങൾക്കും സ്പീഡ് ഗവർണറുകൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. സ്പീഡ് ഗവർണറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പ്രവർത്തന ക്ഷമമാണെന്നും ഉറപ്പാക്കാൻ ‘റെന്‍റ്-എ-കാർ’ വാഹനങ്ങൾ പരിശോധിക്കുന്നതിന് ഗതാഗത ഡയറക്ടർ നിർദേശം നൽകിയിരുന്നു.

ഗോവയിലെ റോഡപകടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ ആശങ്കാജനകമായ പ്രവണത കണ്ടെന്ന് എസ്പി (ട്രാഫിക്) രാഹുൽ ഗുപ്ത പറഞ്ഞു. ഗോവയിലെ രജിസ്റ്റർ ചെയ്ത മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് റെന്‍റ് എ ബൈക്ക്, റെന്‍റ് എ കാബ് വാഹനങ്ങളാണ് കൂടുതൽ അപകടത്തില്‍പ്പെടുന്നതെന്ന് എസ്പി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരികളുടെ അശ്രദ്ധയും ഗോവയിലെ റോഡുകള്‍, ഭൂപ്രകൃതി എന്നിവയെക്കുറിച്ചുള്ള പരിചയക്കുറവുമാണ് ഈ ഉയർന്ന അപകട നിരക്കിന് കാരണമെന്നും എസ്പി പറഞ്ഞു. റോഡ് സുരക്ഷാ ചട്ടങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുന്നതിനായാണ് സാക്ഷ്യപത്രത്തിൽ ഒപ്പിടീക്കുന്നതെന്ന് എസ്പി വ്യക്തമാക്കി.

Related posts

അതിതീവ്രമഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, തിരുവനന്തപുരത്ത് ഓറഞ്ച്, പൊൻമുടി അടച്ചു

Aswathi Kottiyoor

അ​ധ്യാ​പ​ന രീ​തി സാ​ങ്കേ​തി​ക​വി​ദ്യയ്​ക്കൊ​പ്പം മാ​റ​ണം: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

Aswathi Kottiyoor

ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox