27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘ലക്ഷ്യം വിദ്യാർത്ഥികൾ, എത്തിക്കുന്നത് ബംഗളൂരുവിൽ നിന്ന്’; കൊല്ലത്തെ ലഹരി സംഘത്തിലെ പ്രധാനി പിടിയിൽ
Uncategorized

‘ലക്ഷ്യം വിദ്യാർത്ഥികൾ, എത്തിക്കുന്നത് ബംഗളൂരുവിൽ നിന്ന്’; കൊല്ലത്തെ ലഹരി സംഘത്തിലെ പ്രധാനി പിടിയിൽ

കൊല്ലം: കൊല്ലത്ത് 17.094 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. മങ്ങാട് ചാത്തിനാംകുളം സ്വദേശി മുഹമ്മദ് നിയാസ് (25) ആണ് എക്‌സൈസിന്റെ പിടിയിലായത്. ബംഗളൂരുവില്‍ നിന്നും ലഹരി മരുന്ന് കൊണ്ട് വന്ന് കൊല്ലത്തെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

കൊല്ലം റേഞ്ച് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാളുടെ സംഘത്തിലെ മറ്റു കണ്ണികളെ പിടികൂടുന്നതിനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. എക്സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വിനോദ് ശിവറാം, അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വിനയകുമാര്‍, സുരേഷ്‌കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വിഷ്ണുരാജ്, ബിനുലാല്‍, ജ്യോതി, അനീഷ് കുമാര്‍, ശ്യാം കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനു കെ മണി, രാജിസ എക്‌സൈസ് ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

*വൈക്കത്ത്എംഡിഎംഎയുമായി യുവാവ് പിടിയില്‍*

കോട്ടയം: വൈക്കത്ത് രാസ ലഹരി വില്‍പ്പന നടത്തിയിരുന്ന യുവാവ് എക്സൈസിന്റെ പിടിയില്‍. വൈക്കം ഉദയനാപുരം സ്വദേശി വിഷ്ണു ആണ് 40.199 ഗ്രാം എംഡിഎംഎ കൈവശം വച്ച കുറ്റത്തിന് അറസ്റ്റിലായത്. വലിയ അളവില്‍ രാസ ലഹരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്നു കേരളത്തില്‍ വില്‍പന നടത്തിയിരുന്ന പ്രതി, വൈക്കം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരൂപും സംഘവും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് വലയിലായത്.

കസ്റ്റഡിയില്‍ എടുത്ത സമയത്ത് ലഹരി വില്‍പന നടത്തിയ വകയില്‍ 33,000 രൂപയോളം ഇയാളില്‍ നിന്ന് കണ്ടെടുത്തെന്നും എക്സൈസ് അറിയിച്ചു. ഇയാളുടെ രണ്ടു മൊബൈല്‍ ഫോണുകളും കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയില്‍ നിന്ന് കണ്ടെടുത്ത മയക്കുമരുന്നിന്റെ അളവ് അനുസരിച്ചു ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധന സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍ പി ജെ, സന്തോഷ് കുമാര്‍ ആര്‍, പ്രിവന്റിവ് ഓഫീസര്‍ സുരേഷ് കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ വി വേണു, രതീഷ് പി കെ, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ആര്യ പ്രകാശ്, എക്സൈസ് ഡ്രൈവര്‍ ലിജേഷ് ലക്ഷ്മണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു, കാറിടിച്ച് അക്രമിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

‘മീൻ കിട്ടാനില്ല ഭായ്, ചൂട് ഞങ്ങളേം ചതിച്ചു’; 3 മാസങ്ങളോളമായി വറുതിയിൽ മത്സ്യതൊഴിലാളികള്‍, തീരാതെ ദുരിതം

‘സീറ്റ് കൊടുക്കരുത്’; കോൺഗ്രസിലേക്ക് ചേക്കേറിയ ഡാനിഷ് അലിക്കെതിരെ മണ്ഡലത്തില്‍ നിന്ന് പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox