25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കട്ടപ്പനയിലെ കള്ളന്റെ വീട്ടിൽ ചില അസ്വാഭാവിക വസ്തുക്കൾ, പൊലീസിന് സൂചന, പുറത്തുവരുന്നത് ഇരട്ടക്കൊലപാതകമോ?
Uncategorized

കട്ടപ്പനയിലെ കള്ളന്റെ വീട്ടിൽ ചില അസ്വാഭാവിക വസ്തുക്കൾ, പൊലീസിന് സൂചന, പുറത്തുവരുന്നത് ഇരട്ടക്കൊലപാതകമോ?

ഇടുക്കി: കട്ടപ്പനയിൽ മോഷണ കേസ് പ്രതിയുടെ അറസ്റ്റിലൂടെ പുറത്തുവരുന്നത് ഇരട്ടക്കൊലപാതകമെന്ന് സൂചന. കാണാതായ പിതാവും നവജാത ശിശുവും കൊല ചെയ്യപ്പെട്ടതായാണ് പൊലീസ് സംശയം. സംഭവത്തിന് പിന്നിൽ മന്ത്രവാദവും സ്വത്ത് തർക്കവും ആണെന്നുമാണ് പ്രാഥമിക നിഗമനം. മോഷണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലൂടെയാണ് പൊലീസിന് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം നടന്നതായുള്ള സൂചനകൾ ലഭിച്ചത്.

കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു ഒരു മോഷ്ടാവിനെ പിടികൂടിയത്. തുടര്‍ന്ന് അന്വേഷണം നടത്തുകയും പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ അന്വേഷണ റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ക്രൂര കൊലപാതകം നടന്നതാളുള്ള സംശയം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നത്.

കാഞ്ചിയാർ കാക്കാട്ടുകടയിലാണ് പ്രതിയുടെ വീടും പരിസരവും കേന്ദ്രീകരിച്ചു പൊലീസിന്റെ തിരച്ചിൽ. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയിൽ പിടിയിലായ വിഷ്ണു എന്നയാളും ഇയാളുടെ അമ്മയും വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐയും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാൽ അസ്വാഭാവികമായ ചിലത് വീട്ടിൽ കണ്ടെത്തി. തുടർന്ന് ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വീടിനുള്ളിൽ മന്ത്രവാദം നടന്നതായിട്ടാണ് സൂചന. വീടിന്റെ പരിസരത്ത് നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

വ്യാഴാഴ്ച രാവിലെ മുതൽ പൊലീസ് കാവലിലാണ് ഈ വീടും പരിസരവും. സംശയിക്കുന്ന സ്ഥലങ്ങളിൽ ഇന്ന് പൊലീസ് സംഘമെത്തി പരിശോധിക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കട്ടപ്പനയിലെത്തി യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം വീട് കേന്ദ്രീകരിച്ച് നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ ചില പരിശോധനകളിലൂടെ വലിയൊരു ക്രൂരകൃത്യം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Related posts

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്

Aswathi Kottiyoor

അന്വേഷണത്തിന്റെ പേരിൽ വനിതകളെ ഭയപ്പെടുത്താൻ ശ്രമം’: ഇഡിക്കെതിരെ കവിത ചന്ദ്രശേഖർ റാവു

Aswathi Kottiyoor

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox