25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഞങ്ങളെത്തുമ്പോൾ ഷഫീക്ക് നടുറോഡിൽ കിടക്കുകയായിരുന്നു, തലയ്ക്ക് ക്ഷതമേറ്റിരുന്നു’; സംഭവത്തിലെ ദൃക്സാക്ഷി
Uncategorized

ഞങ്ങളെത്തുമ്പോൾ ഷഫീക്ക് നടുറോഡിൽ കിടക്കുകയായിരുന്നു, തലയ്ക്ക് ക്ഷതമേറ്റിരുന്നു’; സംഭവത്തിലെ ദൃക്സാക്ഷി

മലപ്പുറം: ഞങ്ങളെത്തുമ്പോൾ ഷഫീക്ക് നടു റോഡിൽ വീണ് കിടക്കുകയായിരുന്നുവെന്ന് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിലെ ദൃക്സാക്ഷി. ഷഫീക്കിന്റെ തല ചോരയിൽ കുളിച്ചായിരുന്നു കിടന്നിരുന്നതെന്നും സംഭവത്തിലെ ദൃക്സാക്ഷി പറഞ്ഞു. നടു റോഡിൽ വീണ് കിടക്കുകയായിരുന്നു ഷെഫീഖ്. ഉടൻ തന്നെ ഫസ്റ്റ് എയ്ഡ് കൊടുത്തുവെന്നും പിന്നീട് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ദൃക്സാക്ഷി പറഞ്ഞു. കാരക്കുന്ന് ആലുങ്ങലിലാണ് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചത്.

‘ഷഫീക്കിന്റെ തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ടായിരുന്നു. തലയ്ക്കും കയ്യിനും പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പുറത്തുനിന്ന് പരിശോധിച്ചപ്പോൾ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനാണ് പറഞ്ഞത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഷെഫീഖ് മരിച്ചതായാണ് മനസ്സിലായത്. ഇവിടെ സ്ഥിരം അപകരം ഉണ്ടാകുന്ന സ്ഥലമാണെന്നും ദൃക്സാക്ഷി പറഞ്ഞു. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടതിനെ തുടർന്നാണ് ഓട്ടോ മറിഞ്ഞത്. വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാളും തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത രാഷ്ട്രീയപ്പോരാണ് സംസ്ഥാനത്ത് നടന്നുവരുന്നത്.

വന്യ മൃഗശല്യത്തിനെതിരെ സര്‍ക്കാര്‍ കാര്യക്ഷമമായ നടപടികളൊന്നും എടുത്തില്ലെന്നതാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അതേസമയം വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിന് ഉന്നതതല യോഗം ചേരുന്നുണ്ട്. ഉച്ച കഴിഞ്ഞാണ് വനം മന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഓൺലൈനായാണ് യോഗം. ഇതില്‍ നേരത്തെ എടുത്ത നടപടികള്‍ ചര്‍ച്ചചെയ്യും. പുതുതായിചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചര്‍ച്ചയുണ്ടാകും.

Related posts

എംഡിഎംഎ കച്ചവടം: യുവാവ് പിടിയില്‍, 20 വര്‍ഷം വരെ തടവു ലഭിക്കുന്ന കുറ്റകൃത്യമെന്ന് എക്‌സൈസ്

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor

നഗരവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടി

Aswathi Kottiyoor
WordPress Image Lightbox