28.2 C
Iritty, IN
May 8, 2024
  • Home
  • Uncategorized
  • കൊല്ലത്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ
Uncategorized

കൊല്ലത്ത് പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ

കൊല്ലം ഏരൂരിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കബഡി പരിശീലകൻ അറസ്റ്റിൽ. ഈച്ചം കുഴി സ്വദേശി അനിൽകുമാറാണ് പൊലീസിൻ്റെ പിടിയിലായത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ സ്കൂളുകളിലെ പ്രധാന പരിശീലകനാണ് അനിൽകുമാർ. കഴിഞ്ഞ ദിവസം കബഡി പരിശീലിപ്പിക്കുന്ന 16 കാരനെ ഇയ്യാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിൽ വച്ച് പ്രകൃതി വിരുദ്ധ ലൈംഗീക പീഡനത്തിന് ഇരയാക്കി.

തുടർന്ന് അനിൽ കുട്ടിയെ കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിക്കാനും ശ്രമിച്ചു. പീഡനവിവരം കുട്ടി സഹപാഠിയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. ഇതിനിടയിൽ അനിൽകുമാർ ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് ഇയാളെ പൊലീസ് പിടിക്കൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Related posts

എന്തിനെന്റെ കുഞ്ഞിനെ കൊന്നു ? അവനെ നീ എന്താണ് ചെയ്തത്? ഒന്നിച്ചിരുത്തിയതോടെ വഴക്കടിച്ച് സിഇഒയും ഭർത്താവും

Aswathi Kottiyoor

നിപ്പ: കണ്ടെയ്ന്‍മെന്റ്‌ സോണുകളിൽ ഇളവ്; കടകൾ രാത്രി 8 വരെ തുറക്കാം

Aswathi Kottiyoor

വണ്ടിപ്പെരിയാർ കേസ്; പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം, പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്ന് രാഹുൽ

Aswathi Kottiyoor
WordPress Image Lightbox