• Home
  • Uncategorized
  • വണ്ടിപ്പെരിയാർ കേസ്; പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം, പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്ന് രാഹുൽ
Uncategorized

വണ്ടിപ്പെരിയാർ കേസ്; പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം, പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്ന് രാഹുൽ

ഇടുക്കി: പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണമെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. മാർച്ച് പൊലീസ് ബാരിക്കേട് വെച്ചു തടഞ്ഞു. എന്നാൽ പ്രവർത്തകരുടെ ബാരിക്കേട് മറികടക്കാനുള്ള ശ്രമത്തിനിടെ പ്രദേശത്ത് സംഘർഷമുണ്ടായി. പ്രവർത്തകർ പിരിഞ്ഞുപോവാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് മാർച്ച് അവസാനിപ്പിക്കുകയായിരുന്നു.

പീരുമേട് എംഎൽഎയുടെ പേര് വാഴ സോമൻ എന്നാക്കണം. എംഎൽഎയിൽ നിന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമം തുടങ്ങിയത്. പിണറായിയുടെ ജീവൻ രക്ഷാ സ്ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാർ കേസിലെ പ്രതി സഖാവ് അർജുനനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുളകൊണ്ടുള്ള ലാത്തികൊണ്ടടിച്ചാൽ പെൻഷൻ വാങ്ങില്ല. മുള ലാത്തി ഉപേക്ഷിച്ചിട്ട് കാലങ്ങളായി. പൊലീസ് മാനുവൽ വായിച്ച് പഠിക്കണം. പിണറായി വിജയൻ്റെ ഭൂതകാലത്തിന്റെ അഭ്യാസങ്ങൾ ഛർദ്ദിച്ചു വെക്കാൻ വേണ്ടിയാണ് നവകേരള സദസ്സ്. പിണറായി വിജയൻ്റെ വർത്തമാനം ഇപ്പോൾ റിട്ടയേഡ് ഗുണ്ടയെ പോലെയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറ‍ഞ്ഞു.

Related posts

‘ഒരു കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂർ’; കർഷക പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ വൻ ഗതാഗതക്കുരുക്ക്

Aswathi Kottiyoor

ഡ്രൈവിംഗ് ടെസ്റ്റിൽ സമരം കടുക്കുമോ? ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

Aswathi Kottiyoor

പടരുന്ന ന്യൂമോണിയ, ചൈനയിലെ ആശുപത്രികളിൽ കുട്ടികൾക്കായി ‘ഹോംവർക്ക് സോൺ

Aswathi Kottiyoor
WordPress Image Lightbox