27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് നടത്തിയ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം
Uncategorized

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് നടത്തിയ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് നടത്തിയ കെഎസ് യൂവിന്റെ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

കെഎസ് യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് പ്രതിഷേധം തുടര്‍ന്നത്. ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച കെഎസ് യു, പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ വ്യാപകമായി കല്ലെറിഞ്ഞു. തുടര്‍ന്ന് ഒന്നിലധികം തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനിടയില്‍ കുഴഞ്ഞുവീണ പ്രവര്‍ത്തകനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

എംഎസ്എഫ് പ്രവര്‍ത്തകരാണ് ആദ്യം സര്‍വകലാശാലയിലേക്ക് പ്രതിഷേധവുമായെത്തിയത്. ബാരിക്കേടുകള്‍ മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും വലിച്ചെറിഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കെട്ടിത്തൂക്കി കൊന്നില്ലേ എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്തെത്തിയത്. എംഎസ്എഫ് പ്രവര്‍ത്തകര്‍ മടങ്ങുന്നതിന് മുമ്പാണ് പ്രതിഷേധവുമായി കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയത്.

Related posts

സച്ചിന്‍ ബിജെപിയുമായി ചര്‍ച്ചയിലോ? ഇന്ന് ഡല്‍ഹിയില്‍; കോൺഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയേക്കും

Aswathi Kottiyoor

വീട്ടുകാർക്കൊപ്പം പുഴ കാണാൻ പോയി; ഒഴുക്കിൽപ്പെട്ട്‌ മൂന്നര വയസുകാരൻ മരിച്ചു

Aswathi Kottiyoor

വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുതിപ്പ്, കേരളത്തിന് കൈ നിറയെ പണം; കിട്ടിയത് 35168 കോടി

Aswathi Kottiyoor
WordPress Image Lightbox