• Home
  • Uncategorized
  • അന്ന് ​ഗവി, ഇന്ന് ​ഗുണ കേവ്; ‘മഞ്ഞുമ്മല്‍’ എഫക്റ്റില്‍ ‘ഡെവിള്‍സ് കിച്ചണ്‍’ കാണാന്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്
Uncategorized

അന്ന് ​ഗവി, ഇന്ന് ​ഗുണ കേവ്; ‘മഞ്ഞുമ്മല്‍’ എഫക്റ്റില്‍ ‘ഡെവിള്‍സ് കിച്ചണ്‍’ കാണാന്‍ സഞ്ചാരികളുടെ കുത്തൊഴുക്ക്

കൊടൈക്കനാലിലുള്ള ഈ ലൊക്കേഷന്‍ രണ്ടാമത്തെ തവണയാണ് ഒരു പ്രധാന സിനിമയുടെ ഭാഗമാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍ നായകനായ തമിഴ് ചിത്രത്തില്‍ വന്നതോടെയാണ് ഏറെ പ്രത്യേകതകളുള്ള ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന് പേര് കിട്ടിയത്. ഏറെ അപായകരമായ സാഹചര്യമുള്ള ഇവിടെ കുഴിയില്‍ വീണ് മരിച്ചത് സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 13 പേരാണ്. മഞ്ഞുമ്മലില്‍ നിന്ന് 2006 ല്‍ അവിടേയ്ക്ക് യാത്ര പോയ യുവാക്കളുടെ സംഘത്തിലെ ഒരാള്‍ ഗുണ കേവില്‍ വീഴുകയും എന്നാല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് രക്ഷപെടുത്തുകയും ചെയ്തിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

സിനിമ തമിഴ്നാട്ടിലും വന്‍ ഹിറ്റ് ആണ്. ചിത്രം ട്രെന്‍ഡ് ആയതിനെത്തുടര്‍ന്ന് ഗുണ കേവ് പരിസരത്തേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടുകാര്‍ക്ക് പുറമെ കേരളത്തില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ളവര്‍ ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ അപകടകരമായ സാഹചര്യമുള്ള ഗുണ കേവിലേക്ക് എന്‍ട്രി ഇല്ല. സിനിമ കണ്ട് എത്തുന്ന സഞ്ചാരികള്‍ക്ക് ഗുണ കേവ് സംബന്ധിച്ച് യാതൊരു വിവരവും അധികൃതര്‍ ലഭ്യമാക്കിയിട്ടില്ലെന്ന് പരാതി പറയുന്നവരും ഉണ്ട്.

Related posts

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

Aswathi Kottiyoor

പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വ്യക്തിപരം, ബി.ജെ.പിയിൽ ചേരുന്നത് ചർച്ചയായില്ല -എസ്. രാജേന്ദ്രൻ

Aswathi Kottiyoor

‘അനിൽ ആന്‍റണി വാങ്ങിയ പണം തിരികെ കിട്ടാൻ ഇടപെടണമെന്ന് നന്ദകുമാർ ആവശ്യപ്പെട്ടു’: വെളിപ്പെടുത്തി പി ജെ കുര്യന്‍

Aswathi Kottiyoor
WordPress Image Lightbox