• Home
  • Uncategorized
  • ജീപ്പ് മറിഞ്ഞ് അപകടം; പത്ത് വയസുകാരി മരിച്ചു
Uncategorized

ജീപ്പ് മറിഞ്ഞ് അപകടം; പത്ത് വയസുകാരി മരിച്ചു

കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്.

അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ജീപ്പിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ജീപ്പിനടിയിൽപെട്ട പെൺകുട്ടിയെ നാട്ടുകാരും പോലീസും ചേർന്ന് പുറത്തെടുത്ത് ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

കുട്ടിക്കാനത്തിന് സമീപം വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു

Aswathi Kottiyoor

ബ്രഹ്‌മപുരം ബയോ മൈനിങ്: സോണ്‍ടയുമായുള്ള കരാര്‍ റദ്ദാക്കാന്‍ കൊച്ചി കോര്‍പറേഷന്‍.

Aswathi Kottiyoor

കൊട്ടംചുരം മഖാം ഉറൂസ് നാളെ തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox