• Home
  • Uncategorized
  • തൊഴിലുറപ്പ് വേതന കുടിശ്ശിക -ആശങ്ക രേഖപ്പെടുത്തി ഹ്യൂമൺ റൈറ്റ്സ് മിഷൻ
Uncategorized

തൊഴിലുറപ്പ് വേതന കുടിശ്ശിക -ആശങ്ക രേഖപ്പെടുത്തി ഹ്യൂമൺ റൈറ്റ്സ് മിഷൻ

ജില്ലയിൽ ആദിവാസി വിഭാഗം ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളുടെ ഉപജീവന മാർഗ്ഗം തൊഴിലുറപ്പ് ജോലിയാണ്. ഒക്ടോബർ മാസം മുതൽ 100 കണക്കിന് ആളുകൾക്ക് കൃത്യമായി വേതനം ലഭിക്കുന്നില്ല. മിക്ക വീടുകളിലും കുട്ടികളെയും വൃദ്ധ രോഗികളായ മാതാപിതാക്കളെയും സംരക്ഷിക്കേണ്ട ചുമതലയും ഇതിൽ പെടുന്ന സ്ത്രീകൾക്കുണ്ട്. ഈ തുക കൃത്യമായി ലഭിക്കാതെ വരുമ്പോൾ പല കുടുംബങ്ങളുടെയും ജീവിതസാഹചര്യം താളം തെറ്റുകയാണ് എന്നും എത്രയും വേഗം തൊഴിലുറപ്പ് വേതന കുടിശ്ശിക കൊടുത്ത തീർക്കണം എന്നും ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഇരിട്ടിയിൽ ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ എച്ച് ആർ എം ജില്ലാ സെക്രട്ടറി സൈലസ് മണലേൽ, ജില്ലാ പ്രസിഡണ്ട് റിജോഷ് ജോൺ തുടങ്ങിയവർ അധ്യക്ഷത വഹിച്ചു. എച്ച് ആർ എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനീഷ് രാമചന്ദ്രൻ ഉദ്ഘാടനം നടത്തി. സംസ്ഥാന കോഡിനേറ്റർ മൈക്കിൾ എ എം, അജീഷ് വടേരിപറമ്പിൽ, എച്ച്. ആർ.എം ഇരിട്ടി താലൂക്ക് ഭാരവാഹി ഐ.ആർ മനോജ്, എച്ച്. ആർ.എം പായം പഞ്ചായത്ത് കമ്മറ്റി ഭാരവാഹി മനോജ് കൂവക്കുന്ന തുടങ്ങിയവർ സംസാരിച്ചു.

Related posts

അടക്കാത്തോട് -ശാന്തിഗിരി ,രാമച്ചി പ്രദേശങ്ങളിൽ കടുവ വിലസിയിട്ടും യാതൊരുവിധ നടപടിയും എടുക്കാതെ വനം വകുപ്പ്

Aswathi Kottiyoor

വൈഗ കൊലക്കേസ്; മകൾ ബാധ്യതയാകും, കൊന്ന് പുഴയിൽ തള്ളി; ആഢംബരമാക്കി സനുമോഹന്റെ ഒളിവ് ജീവിതം

Aswathi Kottiyoor

നവജാത ശിശുവിനെ മാതാവ് കൊന്ന് കുഴിച്ചുമൂടിയ സംഭവം; കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുക്കും

Aswathi Kottiyoor
WordPress Image Lightbox