• Home
  • Uncategorized
  • വെറ്റിനറി കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി
Uncategorized

വെറ്റിനറി കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി

കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങിന് പിന്നാലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും തെറ്റ് ചെയ്ത പ്രവര്‍ത്തകരെ സംഘടനയിൽനിന്നും പുറത്താക്കിയെന്നും ആര്‍ഷോ പറഞ്ഞു.

ഒരു കാരണവശാലും ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. കേസില്‍ പ്രതികള്‍ക്കെതിരെ സമഗ്രവും മാതൃകാപരപമായ അന്വേഷണം നടക്കണം. ആന്റി റാഗിങ് സെല്‍ റിപ്പോര്‍ട്ടില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരുണ്ട്. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. സംഘടനയെ മുഴുവനായി കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ല. വിദ്യാര്‍ഥി സംഘടന ആസൂത്രണം ചെയ്തതല്ലെന്നും ആര്‍ഷോ പറഞ്ഞു.

Related posts

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

കേരളത്തിന് ചോളം വില്‍ക്കേണ്ടെന്ന് കര്‍ണ്ണാടക; തകര്‍ന്നടിയുമോ കേരളത്തിന്‍റെ ക്ഷീരമേഖല ?

Aswathi Kottiyoor

രാഹുൽ ജർമനിയിൽ സ്ഥിരീകരിച്ച് പൊലീസ്; ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

Aswathi Kottiyoor
WordPress Image Lightbox