• Home
  • Uncategorized
  • കണിച്ചാർ പഞ്ചായത്ത് നൂറ് ശതമാനം യൂസർ ഫീ ശേഖരണം നടത്തിയ ഹരിതകർമ്മസേനയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ആദരിക്കുന്നു
Uncategorized

കണിച്ചാർ പഞ്ചായത്ത് നൂറ് ശതമാനം യൂസർ ഫീ ശേഖരണം നടത്തിയ ഹരിതകർമ്മസേനയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ആദരിക്കുന്നു

കണിച്ചാർ:ശുചിത്വപരിപാലനത്തിനായി പഞ്ചായത്തിലെ വീടുകളിൽ ഏർപ്പെടുത്തിയ യൂസർ ഫീ മുഴുവൻ വീടുകളിൽ നിന്നും പിരിച്ചെടുത്ത് പേരാവൂർ ബ്ലോക്ക് പരിധിയിലെ ആദ്യ പഞ്ചായത്ത് ആയി കണിച്ചാർ പഞ്ചായത്ത് പ്രഖ്യാപനം നടത്തി.

100% യൂസർ ഫീ ശേഖരണ പ്രഖ്യാപനവും ഹരിതകർമ്മസേനക്കുള്ള ആദരവും പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി.പഞ്ചായത്തിലെ 13 വാർഡുകളിൽ ആൾ താമസമുള്ള 3888 വീടുകളിലും മാസത്തിൽ ഒരു തവണയാണ് 12 അംഗ ഹരിതകർമ്മസേന വഴി പാഴ് വസ്തു ശേഖരണം നടത്തുക. പ്ലാസ്റ്റിക് ഉൾപ്പെടെ എല്ലാത്തരം പാഴ് വസ്തുക്കളും തരം തിരിച്ചു ശേഖരിച്ചു ക്ളീൻ കേരള കമ്പനിക്ക് കൈമാറും. 50 രൂപയാണ്‌ പ്രതിമാസം വീട്ടുടമകൾ നൽകേണ്ടത്. ഫെബ്രുവരി മാസം 100% യൂസർ ഫീ പിരിച്ചെടുക്കാൻ കഴിഞ്ഞു.രണ്ട് വർഷമായി മുഴുവൻ വീടുകളിലുമെത്തി പാഴ് വസ്തു ശേഖരണം നടത്തുകയും ഫെബ്രുവരിയിൽ രണ്ടും മൂന്നും തവണ വീടുകൾ സന്ദർശിച്ച് തുക ശേഖരിച്ച ഹരിതകർമ സേന അംഗങ്ങളുടെ പ്രവർത്തനത്തിനാണ് ആദരവ് നൽകിയത്.
വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, സ്ഥിര സമിതി അധ്യക്ഷരായ തോമസ് വടശ്ശേരി,ലിസമ്മ മംഗലത്തിൽ, ജോജൻ ഇടത്താഴെ, പഞ്ചായത്ത് സെക്രട്ടറി പി കെ വിനോദ്, ബ്ലോക്ക്‌ എക്സ്റ്റെൻഷൻ ഓഫീസർ എ കെ സൽമ, അസിസ്റ്റന്റ് സെക്രട്ടറി ദീപുരാജ്, ഹരിതകർമ്മസേന സെക്രട്ടറി സ്വപ്ന ജോൺ തുടങ്ങിയവർ സംസാരിച്ചു.

Related posts

ചായയ്ക്കും ബ്രഡ് ടോസ്റ്റിനും 252 രൂപ! വൈറലായി അയോധ്യയിലെ ചായക്കടയിലെ ബിൽ, നടപടി

Aswathi Kottiyoor

അധികൃതരുടെ അനാസ്ഥ; ജോലിക്കിടെ മരിച്ച ജീവനക്കാരന്റെ കുടുംബം സമരത്തിൽ

Aswathi Kottiyoor

വാഴത്തോട്ടത്തിന് രാത്രി കാവലിരിക്കാൻ പോയ ക‍ര്‍ഷകൻ മടങ്ങിവന്നില്ല, തിര‌ഞ്ഞുപോയ സഹോദരൻ കണ്ടത് ഇടവഴിയിൽ മൃതദേഹം

Aswathi Kottiyoor
WordPress Image Lightbox