23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ
Uncategorized

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ. ഇതുസംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗം വിജ്ഞാപനമിറക്കി. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം, രണ്ടാം വര്‍ഷ പരീക്ഷകളാണ് മെയ് മാസത്തില്‍ നടക്കുക. മാര്‍ച്ച്‌ അഞ്ച് ആണ് പരീക്ഷാ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി.

ഗ്രേഡിങ് രീതിയിലാണ് തുല്യതാ പരീക്ഷയും നടക്കുക. നിരന്തര മൂല്യനിര്‍ണ്ണയം, പ്രായോഗിക മൂല്യനിര്‍ണ്ണയം, ആത്യന്തിക മൂല്യനിര്‍ണ്ണയം എന്നിവ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഗ്രേഡിങ് സമ്പ്രദായം. ജില്ലയില്‍ 29 സമ്പര്‍ക്ക പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തോളം മുതിര്‍ന്ന പഠിതാക്കളാണ് തുല്യതാ പരീക്ഷക്ക് തയാറെടുക്കുന്നത്.

കോഴ്സിന്റെ നടത്തിപ്പ് ചുമതല സാക്ഷരതാ മിഷനും പൊതുപരീക്ഷയുടെ നടത്തിപ്പ് ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുമാണ്. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 95264 13455, 9947528616 എന്നീ ഫോണ്‍ നമ്ബരുകളില്‍ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Related posts

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Aswathi Kottiyoor

ഭിന്നശേഷിക്കാര്‍ക്ക് സ്ഥിര നിയമനം; അനുകൂല നടപടി വേണം, സർക്കാർ തീരുമാനം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

സ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു,മണ്ണുത്തി പട്ടിക്കാട് ഭീതിയോടെ നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox