• Home
  • Uncategorized
  • ഭിന്നശേഷിക്കാര്‍ക്ക് സ്ഥിര നിയമനം; അനുകൂല നടപടി വേണം, സർക്കാർ തീരുമാനം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Uncategorized

ഭിന്നശേഷിക്കാര്‍ക്ക് സ്ഥിര നിയമനം; അനുകൂല നടപടി വേണം, സർക്കാർ തീരുമാനം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ സൂപ്പർന്യൂമററിയായി പുനർ നിയമനം ലഭിച്ച ഭിന്നശേഷി ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാവണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 1999 ഓഗസ്റ്റ് 16 മുതൽ 2023 ഡിസംബർ 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നിയമിക്കുകയും പിന്നീട് 2013 ൽ സൂപ്പർന്യൂമററിയായി പുനർ നിയമനം ലഭിക്കുകയും ചെയ്ത ഭിന്നശേഷിക്കാരുടെ കാര്യത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. ഈ വിഷയത്തില്‍ സാമൂഹിക നീതി ഡയറക്ടർ 2020ൽ സർക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിൽ അനുകൂല തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം.കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2013 മേയ് 18 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് ഭിന്നശേഷിക്കാർക്ക് പുനർനിയമനം നൽകിയതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഈ ജീവനക്കാർ സർവ്വീസിൽ നിന്നും വിരമിക്കുന്ന മുറയ്ക്ക് തസ്തികകൾ ഇല്ലാതാകും.

കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. സംസ്ഥാന സാമൂഹിക നീതി വകുപ്പ് ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 2013 മേയ് 18 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് ഭിന്നശേഷിക്കാർക്ക് പുനർനിയമനം നൽകിയതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഈ ജീവനക്കാർ സർവ്വീസിൽ നിന്നും വിരമിക്കുന്ന മുറയ്ക്ക് തസ്തികകൾ ഇല്ലാതാകും

Related posts

കൊല്ലപ്പെട്ട അശോക് ദാസ് യൂട്യൂബർ, അറിയപ്പെടുന്നത് മറ്റൊരു പേരിൽ; അറസ്റ്റിലായവരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ

Aswathi Kottiyoor

ബൈക്ക് അപകടം, 2 യുവാക്കൾക്ക് ദാരുണാന്ത്യം;

Aswathi Kottiyoor

അമ്മ മരിച്ചത് മകൻ്റെ അടിയേറ്റ് തന്നെ; അച്ഛൻ മരിച്ചത് ഹൃദയാഘാതം മൂലവും; മകൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox