27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഉയർന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്
Uncategorized

ഉയർന്ന താപനില മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ട്

സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ കൂടാൻ സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും വർധിക്കാൻ സാധ്യതയുണ്ട്.

ഈ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

Related posts

അയോധ്യ ക്ഷേത്രത്തിലെ രാമവി​ഗ്രഹത്തിൽ സൂര്യ രശ്മി പതിക്കുന്ന ചിത്രം; പ്രചാരണത്തിന് ഉപയോ​ഗിച്ച് ബിജെപി, വിമർശനം

Aswathi Kottiyoor

കേരള പൊലീസിന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു

Aswathi Kottiyoor

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox