24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു
Uncategorized

ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിയ്ക്ക് തെരുവു നായയുടെ കടിയേറ്റു. പോത്തുണ്ടി അരിമ്പൂർപതി മുല്ലശ്ശേരി വീട്ടിൽ ഷൈനിയുടെയും ദീപികയുടെയും മകനായ ആദിത്യനാണ് (6) തെരുവു നായയുടെ കടിയേറ്റത്.കടിയേറ്റ ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂർ സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിലേക്ക് കൂടുതൽ ചികിത്സക്കായി മാറ്റി. പേഴുംപാറ ബത്ലഹേം സ്‌കൂളിലെ യു.കെ.ജി.വിദ്യാർഥിയാണ് ആദിത്യൻ.

Related posts

17 കുട്ടികളുടെ ടിസി കാണാനില്ല! പ്രിൻസിപ്പാൾ അറിഞ്ഞില്ല, വെബ്സൈറ്റിൽ കയറി ആരോ നീക്കി; പൊലീസ് അന്വേഷണം തുടങ്ങി

Aswathi Kottiyoor

മുണ്ടക്കെെ ഉരുള്‍പൊട്ടല്‍: സ്വന്തം നിലയിൽ അഞ്ച് വീടുകൾ വെച്ച് നൽകുമെന്ന് രമേശ് ചെന്നിത്തല

Aswathi Kottiyoor

പോയാൽ 500, അടിച്ചാൽ ചരിത്രത്തിലെ വലിയ സമ്മാനം; ‘തിരുവോണം’ ഭാഗ്യം ആർക്ക്?

Aswathi Kottiyoor
WordPress Image Lightbox