25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു
Uncategorized

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് റോയ് നമ്പുടാഗത്തിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന ജോർജ് ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്തിലെ ശുചിത്വ മാലിന്യ സംസ്കരണ പരിപാടികൾക്കും, കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യജീവികളിൽ നിന്നും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, കാർഷിക അഭിവൃദ്ധിക്കും ഊന്നൽ നൽകിയുള്ളതായിരുന്നു ബജറ്റ് അവതരണം.

ബജറ്റിൽ എടുത്തു പറയേണ്ട പദ്ധതിയായ വന്യമൃഗ ശല്യം നേരിടുന്ന ഭാഗങ്ങൾ സംരക്ഷിക്കുന്നതിനായി വനാതിർത്തിയിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനായി 9419040 രൂപ ബജറ്റിൽ ഉൾക്കൊള്ളിക്കുകയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി സത്യൻ സ്വാഗതം പറഞ്ഞു.തുടർന്ന് സ്ഥലം മാറിപ്പോകുന്ന കൊട്ടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ പി എ ജയ്സൺ, വെറ്റിനറി ഡോക്ടർ വർഗീസ്, കൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബിബിത ,ഉമാ സന്തോഷ്, അലൻ, അഭിഷേക് എന്നിവരെയും ആദരിച്ചു.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ജീജ ജോസഫ് ,ഉഷ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാ ശ്രീധരൻ, സുനീന്ദ്രൻ എന്നിവർ പങ്കെടുത്തു.ഷാജി പൊട്ടയിൽ നന്ദി പറഞ്ഞു.

Related posts

മുഴക്കുന്നിൽ ജൈവ വൈവിധ്യ സർവേ തുടങ്ങി

Aswathi Kottiyoor

എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കു മരുന്ന് വേട്ട;കാറിൽ കടത്തിയ 32.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

ഒരാൾ അറസ്റ്റിൽ ചെങ്ങന്നൂർ ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ അക്രമിച്ചു.

Aswathi Kottiyoor
WordPress Image Lightbox